സ്കൂൾ അദ്ധ്യാപകർക്ക് കോൺഫിഡൻഷ്യൽ റിപ്പോർട്ട്: പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അദ്ധ്യാപകർക്കും കോൺഫിഡൻഷ്യൽ ( സി ആർ) ബാധകമാക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇക്കാര്യം അദ്ധ്യാപക സംഘനടകളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ പ്രധാന അധ്യാപകർക്ക് മാത്രമാണ് കോൺഫിഡൻഷ്യൽ റിപ്പോർട്ട് നടപ്പാക്കിയിട്ടുള്ളത്.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകുന്ന പദ്ധതിയുടെ റിപ്പോർട്ട് ഈ മാസം 30 നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ആദ്യ പാദവാർഷിക (ഓണപ്പരീക്ഷ) പരീക്ഷകൾക്കു ശേഷം സ്‌കൂളുകൾ വീണ്ടും തുറന്ന സാഹചര്യത്തിൽ വകുപ്പ് നൽകിയ നിർദ്ദേശമനുസരിച്ച് പഠന പിന്തുണ പദ്ധതി നടപ്പാക്കണം.
സർക്കാർ, എയിഡഡ് സ്കൂളുകളിൽ ആദ്യപാദ (ഓണപ്പരീക്ഷ) എഴുത്തു പരീക്ഷയിൽ മിനിമം മാർക്ക് സംവിധാനം നടപ്പാക്കുന്നത്. പാഠ്യ പദ്ധതി പരിഷ്ക്കാരം നടപ്പിലാക്കിയ ശേഷം ഇതാദ്യമായാണ് ഓണപ്പരീക്ഷയ്ക്ക് മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്തുന്നത്.
ഇതുപ്രകാരം വിദ്യാർത്ഥികൾ ഓരോവിഷയത്തിനും മിനിമം മാർക്ക് നേടേണ്ടതുണ്ട്. കഴിഞ്ഞവർഷം വർഷാന്ത്യ പരീക്ഷയിൽ മിനിമം മാർക്ക് സംവിധാനവും പഠനപിന്തുണയും നൽകിയിരുന്നു. ഇത്തവണ അത് ഓണപ്പരീക്ഷ മുതൽ നടപ്പാക്കുകയാണ്.
ഓണപ്പരീക്ഷ 30 ശതമാനത്തിൽ താഴെ മാർക്ക് നേടിയ കുട്ടികൾക്ക് പ്രത്യേക പഠനസഹായം നൽകുന്നതിനായി സ്‌കൂളുകൾ ആക്ഷൻ പ്ലാൻ തയ്യാറാക്കണം.
ഈ മാസം 9-നകം മൂല്യനിർണയം പൂർത്തിയാക്കി ഉത്തരക്കടലാസുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബർ 10-നും 20-നും ഇടയിൽ ക്ലാസ് പി ടി എ യോഗങ്ങൾ വിളിച്ചുചേർക്കണം. സബ്ജക്ട് കൗൺസിൽ, സ്‌കൂൾ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിൽ അധിക പഠനപിന്തുണ നൽകുന്നതിനുള്ള കാര്യങ്ങൾ ആലോചിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കണം.
താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ് എസ് കെ, വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവർ സ്‌കൂളുകളിൽ നേരിട്ടെത്തി പഠനപിന്തുണ നൽകണം. ഈ പ്രവർത്തനങ്ങളുടെ സമഗ്ര റിപ്പോർട്ട് എസ് എസ് കെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.
എ ഇ ഒ, ഡി ഇ ഒ എന്നിവർ തങ്ങളുടെ റിപ്പോർട്ടുകൾ സെപ്റ്റംബർ 25-നകം അതത് ഡി ഡി ഇ മാർക്ക് കൈമാറണം. ഡി ഡി ഇമാർ ഈ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് സെപ്റ്റംബർ 30-നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം. നിരന്തര മൂല്യനിർണയം കുട്ടികളുടെ കഴിവുകൾക്കനുസരിച്ച് മാത്രമാണ് നൽകുന്നതെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
Education News: state government is considering making the Confidential Report applicable to school teachers in the state, decision will be taken after discussing the matter with the teachers' union
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


