എൻഐഡിഎമ്മിൽ ശീതകാല ഇ​ന്റേൺഷിപ്പ്, പ്രതിമാസം 15,000 രൂപ വരെ സ്റ്റൈപ്പൻഡ്; ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം

യുജി ഇന്റേൺമാർക്ക് പ്രതിമാസം 12,000 രൂപ വീതവും ബിരുദാനന്തര ബിരുദ വിഭാഗം ഇന്റേൺമാർക്ക് പ്രതിമാസം 15,000 രൂപവീതുമായിരിക്കും സ്റ്റൈപ്പെന്‍ഡ്.
NIDM, stipend based internship
NIDM stipend based internshipNIDM
Updated on
2 min read

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് (എൻഐഡിഎം)‌ 2025-26 ലെ ശീതകാല (ഒക്ടോബർ 2025 മുതൽ ജനുവരി 2026 വരെ) ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സ്റ്റൈപ്പെന്‍ഡ് അധിഷ്ഠിത ഇന്റേൺഷിപ്പിന്റെ കാലാവധി എട്ടാഴ്ച മുതൽ പരമാവധി 16 ആഴ്ചവരെയാണ് അതായത് ഏകദേശം രണ്ട് മാസം മുതൽ നാല് മാസം വരെ. 25 ഓളം മേഖലകളിലാണ് ഇ​ന്റേൺഷിപ്പ് നൽകുന്നത്. അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് എന്നീ വിഭാ​ഗങ്ങളിലുള്ളവ‍ർക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 15 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി.

ദുരന്തനിവാരണമേഖലയിൽ പരിശീലനം, ഗവേഷണം, ഡോക്യുമെന്റേഷൻ, ബോധവത്‌കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനമാണ് എൻഐഡിഎം.

NIDM, stipend based internship
ഐസിഎസ്എസ്ആറിൽ ജൂനിയർ,സീനിയ‍ർ ഇന്റേൺഷിപ്പ്,സ്റ്റൈപ്പെൻഡ് 25,000 രൂപ;ഓ​ഗസ്റ്റ് 18 വരെ അപേക്ഷിക്കാം

ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ജനങ്ങളെ പങ്കാളികളാക്കാനും ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പുതിയ ആശയങ്ങൾക്കും സാങ്കേതികവിദ്യയിലെ പുതിയ സമീപനങ്ങളുമായി ഇന്റേൺഷിപ്പിപ്പ് ചെയ്യുന്നവരെ ബന്ധപ്പെടുത്തുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.

ജെൻഡർ ഇഷ്യൂസ് ആൻഡ് സ്പെഷ്യൽ നീഡ്സ്, ഡിസാസ്റ്റർ റിസ്ക് റിഡക്‌ഷൻ (ഡിആർആർ) ഇൻ ജിയോഗ്രഫിക്കൽ പ്ലാനിങ്, കോസ്റ്റൽ ഡിആർആർ, ഹിൽ ഏരിയ ഡിആർആർ, ഇൻഡസ്ട്രിയൽ ഡിആർആർ, കൾച്ചറൽ ഹെറിറ്റേജ്, സൈക്കോ സോഷ്യൽ ആൻഡ് ട്രോമ കെയർ, പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്‌മെൻറ്, റെസ്പോൺസ് റിലീഫ് ആൻഡ് റിക്കവറി, ഫൈനാൻഷ്യൽ റസലിയൻസ്, ഏർലി വാണിങ് കമ്യൂണിക്കേഷൻ, പോസ്റ്റ് ഡിസാസ്റ്റർ റീ കൺസ്ട്രക്‌ഷൻ, സൈബർ ഡിസാസ്റ്റർ മാനേജ്‌മെന്റ്, ക്ലൈമറ്റ് റെസിലിയൻസ് ആൻഡ് എൻവയോൺമെ​ന്റ് തുടങ്ങി ഏകദേശം 25 മേഖലകളിലാണ് ഇ​ന്റേൺഷിപ്പ് നൽകുന്നത്.

NIDM, Internship
എൻ ഐ ഡി എമ്മിലെ ഇ​ന്റേൺഷിപ്പ് നൽകുന്ന മേഖലകൾNIDM

അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് ഇ​ന്റേൺഷിപ്പ്. ഡിസാസ്റ്റർ മാനേജ്മെന്റിൽ അണ്ടർ ഗ്രാജ്വേറ്റ് ബിരുദ പ്രോഗ്രാമിൽ അവസാന വർഷത്തിൽ/സെമസ്റ്ററിൽ പഠിക്കുന്നവർ, അല്ലെങ്കിൽ അടുത്തിടെ ബിരുദം നേടിയവർ എന്നിവരെ ബിരുദ വിഭാഗത്തിൽ പരിഗണിക്കും. ഇന്ത്യയിൽനിന്നോ വിദേശത്തുനിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമോ എംഫിൽ, പിഎച്ച്ഡി യോ ചെയ്യുന്നവരെയും ഇത് പൂർത്തിയാക്കവരെയും എന്നിവരെ പോസ്റ്റ് ഗ്രാജ്വേറ്റ് വിഭാഗത്തിൽ പരിഗണിക്കും. എല്ലാ വിഭാ​ഗത്തിലെ അപേക്ഷകരും അവരുടെ യോ​ഗ്യതയുടെ അവസാന പരീക്ഷയിൽ അല്ലെങ്കിൽ സെമസ്റ്ററിൽ 65% മാർക്ക് നേടിയിരിക്കണം.

യുജി ഇന്റേൺമാർക്ക് പ്രതിമാസം 12,000 രൂപ വീതവും ബിരുദാനന്തര ബിരുദ വിഭാഗം ഇന്റേൺമാർക്ക് പ്രതിമാസം 15,000 രൂപവീതുമായിരിക്കും സ്റ്റൈപ്പെന്‍ഡ്. ഇതിന് പുറമെ മറ്റ് അലവൻസുകൾ നൽകുന്നതല്ല. ലഭ്യതയുടെ അടിസ്ഥാനത്തിൽ ഓരോ ഇന്റേണിനും എൻഐഡിഎമ്മിൽ ഓഫീസ് സ്പേസ്, ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ തുടങ്ങിയവ നൽകും. ഡൽഹിയിലോ ദക്ഷിണേന്ത്യയിലെ വിജയവാഡ ക്യാംപസിലോ ആയിരിക്കും ഇ​ന്റേൺഷിപ്പ് ലഭിക്കുക. താമസം,​ഗതാ​ഗതം എന്നീ കാര്യങ്ങളിൽ ഇ​ന്റേണികൾ സ്വയം സംവിധാനം കണ്ടെത്തണം.

NIDM, stipend based internship
സെമികണ്ടക്ടറില്‍ ഇനി ഇന്ത്യയുടെ കാലം, തുറക്കുന്നത് വന്‍ തൊഴില്‍ സാധ്യത; അറിയാം അഞ്ചു വര്‍ഷ എംഎസ്‌സി കോഴ്സിനെപ്പറ്റി

അപേക്ഷ/സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷകൾ, നിർദിഷ്ട ഫോർമാറ്റിൽ (വിജ്ഞാപനത്തിന്റെ അനുബന്ധം-I) സിവിയോടൊപ്പം ഉൾപ്പെടുത്തണം. അപേക്ഷക‍ർക്ക് താൽപ്പര്യമുള്ള മേഖല അപേക്ഷയിൽ വ്യക്തമാക്കണം. നിലവിൽ പഠിക്കുന്നവ‍ർ അതത് സർവകലാശാല, കോളേജ് വഴി അനുബന്ധം II ഉൾപ്പെടുത്തി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ, ആവശ്യമായ രേഖകൾ സഹിതം പിഡിഎഫ്‌ ഫോർമാറ്റിലാക്കി internship.nidm@nidm.gov.in എന്ന വിലാസത്തിൽ ഇമെയിൽ ആയി അയയ്ക്കണം. ഈ മെയിലി​ൽ കോപ്പി (മെയിലിലെ സി സി) ed.nidm@nic.in ലേക്കും മാർക്ക് ചെയ്യണം.

വിശദവിവരങ്ങൾ: nidm.gov.inൽ ലഭ്യമാണ്.

Summary

Education News: National Institute of Disaster Management (NIDM) invites applications for stipend based Internship Programme for the year 2025-26. The period of internship is a minimum of 08 weeks to a maximum of 16 week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com