ഡിഗ്രിയുണ്ടോ?, പ്രവൃത്തിപരിചയം വേണ്ട ! 225 ഒഴിവുകൾ, കേന്ദ്ര ഇൻഷുറൻസ് കമ്പനിയിൽ അവസരം

ജനറലിസ്റ്റ്, ഹിന്ദി ഓഫീസർ എന്നീ വിഭാഗങ്ങളിലായി ആകെ 225 ഒഴിവുകളാണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
UIIC
United India Insurance Company Limited@UnitedIndiaInsu
Edited By:
Updated on
2 min read

പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (UIIC) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ജനറലിസ്റ്റ്, ഹിന്ദി ഓഫീസർ എന്നീ വിഭാഗങ്ങളിലായി ആകെ 225 ഒഴിവുകളാണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 8 മുതൽ സെപ്റ്റംബർ 28 വരെ സമർപ്പിക്കാം.

UIIC
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !

ഒഴിവുകളുടെ വിവരങ്ങൾ

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്): 200 ഒഴിവുകൾ

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ഹിന്ദി ഓഫീസർ): 25 ഒഴിവുകൾ

UIIC
കേന്ദ്ര സർക്കാരിൽ 1,748 ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷ എഴുതാം !

വിദ്യാഭ്യാസ യോഗ്യത

  • ജനറലിസ്റ്റ്: അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെയുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.

  • SC/ST/PwBD വിഭാഗങ്ങൾക്ക് 55% മാർക്ക് മതി

  • ഹിന്ദി ഓഫീസർ: ഹിന്ദി/ഇംഗ്ലീഷ് വിഷയങ്ങളിൽ നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ബിരുദാനന്തര ബിരുദം (മാസ്റ്റേഴ്സ് ഡിഗ്രി).

  • ഉദ്യോഗാർത്ഥികൾക്ക് കംപ്യുട്ടർ പരിചയം ഉണ്ടായിരിക്കണം.

UIIC
ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !

പ്രായപരിധി

അപേക്ഷകന്റെ പ്രായം കുറഞ്ഞത് 21 വയസും പരമാവധി 30 വയസുമാണ്. ഉദ്യോഗാർത്ഥികൾ 30.06.1996-ന് മുൻപോ 30.06.2005-ന് ശേഷമോ ജനിച്ചവരാകരുത്. അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ പ്രായയിളവ് ലഭിക്കും.

ശമ്പളവും ആനുകൂല്യങ്ങളും

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മെട്രോപൊളിറ്റൻ നഗരങ്ങളിൽ തുടക്കത്തിൽ പ്രതിമാസം ഏകദേശം 1,10,000 രൂപ ഗ്രോസ് പേ ആയി ലഭിക്കും. ഇതിനുപുറമെ ഗ്രാറ്റുവിറ്റി, എൽ.ടി.എസ്, മെഡിക്കൽ ആനുകൂല്യങ്ങൾ, കമ്പനി വക താമസസൗകര്യം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

UIIC
സമഗ്ര ശിക്ഷാ കേരളയിൽ അവസരം; എഞ്ചിനീയർ,അക്കൗണ്ടൻ്റ്, ഡ്രൈവർ ഒഴിവുകൾ, എല്ലാ ജില്ലകളിലും നിയമനം!

അപേക്ഷാ ഫീസ്:

  • SC / ST / ഭിന്നശേഷിക്കാർ (PwBD) / UIIC സ്ഥിരം ജീവനക്കാർ: 250 രൂപ + GST (സർവീസ് ചാർജ് മാത്രം)

  • മറ്റെല്ലാ അപേക്ഷകർക്കും: 1000 രൂപ + GST

UIIC
ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !

തിരഞ്ഞെടുപ്പ് രീതി

പ്രിലിമിനറി പരീക്ഷ (Tier I), മെയിൻ പരീക്ഷയും ഡിസ്ക്രിപ്റ്റീവ് ടെസ്റ്റും (Tier II), തുടർന്ന് അഭിമുഖം (Interview) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുക. ഒരു ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://uiic.co.in/web/sites/default/files/Recruitment_UiiC/UIIC-AO-notification-2026%20final.pdf

UIIC
വൻ അവസരം ! ബാങ്ക് ഓഫ് ബറോഡയിൽ 1,100 ഒഴിവുകൾ; ബിരുദം മുതൽ സി.എ വരെ യോഗ്യത
UIIC
ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !
UIIC
EPFO: ബിരുദമുള്ളവർക്ക് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറാകാം; ഗ്രൂപ്പ് 'എ' വിഭാഗത്തിൽ നിയമനം, മികച്ച ശമ്പളം!
Summary

United India Insurance Company Limited (UIIC) has invited applications for 225 Administrative Officer vacancies in Generalist and Hindi Officer categories. Graduates are eligible to apply. The application process will be open from September 8 to September 28.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com