

ന്യൂഡല്‍ഹി : 65 -ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാള തിളക്കം. മികച്ച സംവിധായകന്‍, സഹനടന്‍, ഗായകന്‍, തിരക്കഥ, അവലംബിത, തിരക്കഥ, ഛായാഗ്രാഹകന്‍ തുടങ്ങി പതിനൊന്നോളം പുരസ്‌കാരങ്ങള്‍ മലയാള സിനിമ സ്വന്തമാക്കി. ടേക് ഓഫ് എന്ന ചിത്രത്തിനും ആ ചിത്രത്തിലെ അഭിനയത്തിന് നടി പാര്‍വതിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
ഭയാനകം എന്ന ചിത്രത്തിലൂടെയാണ് ജയരാജ് മികച്ച സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത്. രണ്ടാം തവണയാണ് ജയരാജ് മികച്ച സംവിധാകനുള്ള പുരസ്‌കാരം നേടുന്നത്. ചിത്രത്തിന്റെ തിരക്കഥയ്ക്ക് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡും ജയരാജ് സ്വന്തമാക്കി. ബംഗാളി നടന്‍ ഋതി സെന്‍ ആണ് മികച്ച നടന്‍. ചിത്രം നഗര്‍ കീര്‍ത്തന്‍. മോം എന്ന ഹിന്ദി ചിത്രത്തിലൂടെ ഈയിടെ അന്തരിച്ച നടി ശ്രീദേവി മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി. അസമീസ് ചിത്രം വില്ലേജ് റോക്‌സ്റ്റാറാണ് മികച്ച ചിത്രം.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്ത്രതിലെ അഭിനയമാണ് ഫഹദ് ഫാസിലിനെ മികച്ച സഹനടനാക്കിയത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും കരസ്ഥമാക്കി. സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ജയരാജിന്റെ ഭയാനകത്തിന് ക്യാമറ ചലിപ്പിച്ച നിഖില്‍ എസ് പ്രവീണാണ് മികച്ച ഛായാഗ്രാഹകന്‍. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ഗാനത്തിന് കെ ജെ യേശുദാസ് മികച്ച ഗായകനായി. എട്ടാം തവണയാണ് ദേശീയ പുരസ്‌കാരം ഗാനഗന്ധര്‍വനെ തേടിയെത്തുന്നത്.
ടേക് ഓഫിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരം സന്തോഷ് രാജും, മികച്ച സൗണ്ട് ഡിസൈന് വാക്കിംഗ് വിത്ത് ദ വിന്‍ഡിലൂടെ സനത് ജോര്‍ജ്, ജസ്റ്റിന്‍ ജോസ് എന്നിവരും നേടി. എ ആര്‍ റഹ്മാനാണ് മികച്ച സംഗീത സംവിധായകന്‍. മണിരത്‌നം ചിത്രമായ കാറ്റുവെളിയിടെ ആണ് ചിത്രം . മോം എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും റഹ്മാന്‍ നേടി. ചിത്രം മോം. വിനോദ് ഖന്നയ്ക്ക് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചു.
പ്രമുഖ സംവിധായകനായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. 321 ഫീച്ചര്‍ ഫിലിമുകളാണ് ജൂറിക്ക് മുന്നിലെത്തിയത്. പ്രാദേശിക സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുവെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ അഭിപ്രായപ്പെട്ടു. ടേക്ക് ഓഫ് എന്ന ചിത്രത്തിനും, ആ ചിത്രത്തിലെ അഭിനയത്തിന് പാര്‍വതിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചിത്രം. മണ്ണിന്റെ മണമുള്ള ഈ ചിത്രത്തിലെ അഭിനയം തന്നെ വിസ്മയിപ്പിച്ചെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ പറഞ്ഞു. ആളൊരുക്കമാണ് മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രം
പ്രധാന അവാര്‍ഡുകള്‍ ചുവടെ
മികച്ച സംഘട്ടനസംവിധാനം- ബാഹുബലി-2
സ്‌പെഷല്‍ എഫക്ടസ് - ബാഹുബലി -2
ഗാനരചന - മുത്തുരത്‌ന ( മാര്‍ച്ച് 22 കന്നഡ)
സംഗീതം ഓ ആര്‍ റഹ്മാന്‍ ( മണിരത്‌നം ചിത്രം കാറ്റുവെളിയിടെ)
പശ്ചാത്തലസംഗീതം - ഓ ആര്‍ റഹ്മാന്‍ ( മോം)
പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാജ് ( ടേക് ഓഫ് )
എഡിറ്റിംഗ് - റീമ ദാസ് ( വില്ലേജ് റോക്ക് സ്റ്റാര്‍ - അസമീസ് ചിത്രം )
കൊറിയോഗ്രഫി- ടോയ്‌ലറ്റ് ഏക് പ്രേംകഥ
തിരക്കഥ- സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
അവലംബിത തിരക്കഥ- ജയരാജ് ( ഭയാനകം )
ഛായാഗ്രഹണം - നിഖില്‍ എസ് പ്രവീണ്‍ ( ഭയാനകം )
ഗായകന്‍ - യേശുദാസ് ( ചിത്രം - വിശ്വാസപൂര്‍വം മന്‍സൂര്‍ )
ഗായിക - സാക്ഷ തിരുപതി ( ചിത്രം - കാറ്റു വെളിയിടെ )
സഹനടി - ദിവ്യദത്ത ( ചിത്രം - ഇറാദ )
സഹനടന്‍ - ഫഹദ് ഫാസില്‍ ( ചിത്രം - തൊണ്ടിമുതലും ദൃക്‌സാക്ഷിയും )
നടി - ശ്രീദേവി ( ചിത്രം - മോം)
നടന്‍ - ഋതി സെന്‍ ( ചിത്രം - നഗര്‍ കീര്‍ത്തന്‍ )
സംവിധായകന്‍- ജയരാജ് ( ഭയാനകം )
മികച്ച ചിത്രം - വില്ലേജ് റോക്‌സ്റ്റാര്‍ ( അസമീസ് )
പ്രത്യേക പരാമര്‍ശം നേടിയ ചിത്രങ്ങള്‍ - മോര്‍ഹിയ ( മറാഠി ), ഹലോ ആര്‍സി ( ഒറിയ), ടേക് ഓഫ് ( മലയാളം ), ടേക് ഒഫിലെ അഭിനയത്തിന് പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം, ന്യൂട്ടണിലെ അഭിനയത്തിന് പങ്കജ് ത്രിപാഠിക്കും പ്രത്യേക പരാമര്‍ശം
നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ വാട്ടര്‍ ബേബി മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. മലയാളിയായ അനീസ് സംവിധാനം ചെയ്ത സ്ലേവ് ജെനസിസ് മികച്ച കഥേതര ചിത്രം. വയനാട്ടിലെ പണിയ സമുദായക്കാരെ കുറിച്ചുള്ള ഡോക്യൂമെന്ററിയാണ് സ്ലേവ് ജെനസിസ്
ഫോര്‍ട്ട് ഫിലിം സെക്ഷന്‍ - മയ്യത്ത് ( മറാഠി )
മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രം - ഐ ആം ബോണി
അഡ്വഞ്ചര്‍ ചിത്രം ലഡാക് ചലേ റിക്ഷാവാലേ
നിരൂപകന്‍- ഗിരിധര്‍ ഝാ
മികച്ച കൃതി -മതമണി ( മണിപ്പൂരി )
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates