വിക്കിയുമായുള്ള വിവാഹത്തിന് മുന്‍പ് പഞ്ചാബി പഠിക്കാന്‍ കത്രീന, ടീച്ചറെ ഏര്‍പ്പാടാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2021 03:04 PM  |  

Last Updated: 03rd December 2021 03:04 PM  |   A+A-   |  

katrina_kaif_vicky_kaushal_marriage

ചിത്രം: ഫേയ്സ്ബുക്ക്

 

വിക്കി കൗശാലിന്റേയും കത്രീന കൈഫിന്റേയും വിവാഹ ഒരുക്കങ്ങളുടെ പിന്നാലെയാണ് ബോളിവുഡ്. വിവാഹത്തെക്കുറിച്ചുള്ള പല വാര്‍ത്തകളും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ഇപ്പോള്‍ കത്രീന കൈഫിന്റെ പഞ്ചാബി പഠിത്തമാണ് വൈറലാവുന്നത്. പഞ്ചാബിയായ വിക്കി കൗശാലിന്റെ ഭാര്യയാകാന്‍ പഞ്ചാബി പഠിച്ചുകൊണ്ടിരിക്കുകയാണ് താരം. 

വിക്കി കൗശാലിന്റെ പഞ്ചാബി കുടുംബം

യുകെ സ്വദേശിയായ കത്രീന പഞ്ചാബി പഠിക്കുന്നതിനായി അധ്യാപികയെ ഏര്‍പ്പാടാക്കിയിരിക്കുകയാണെന്നാണ് വിവരം. ഡിസംബര്‍ 9ന് വിവാഹം നടക്കുന്നതിനു മുന്‍പായി പഞ്ചാബി പഠിച്ചെടുക്കാനാണ് താരത്തിന്റെ ശ്രമം. ഭാഷ പഠിച്ചെടുക്കുന്നതിലൂടെ പഞ്ചാബി സംസാരിക്കുന്ന കൗശാല്‍ കുടുംബവുമായി കൂടുതല്‍ അടുക്കാന്‍ തനിക്കാവുമെന്ന പ്രതീക്ഷയിലാണ് കത്രീന. 

വിവാഹം രാജസ്ഥാനില്‍

രാജസ്ഥാനില്‍ വച്ചാണ് വിവാഹം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹത്തില്‍ ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ വരെ പങ്കെടുക്കുന്നുണ്ട്.  അതിനിടെ മൊബൈലിനും ഫോട്ടോ എടുക്കുന്നതിനുമെല്ലാം വിലക്കുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.