നിറവയറിൽ സുന്ദരിയായി സോനം കപൂർ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ട്രെഡീഷണൽ ലുക്കിൽ രാഞ്ജിയെ പോലെയാണ് താരം എത്തുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരജോഡികളായ സോനം കപൂറും ആനന്ദ് അഹൂജയും. കഴിഞ്ഞ മാസമാണ് നിറവയർ കാണിച്ചുള്ള ചിത്രങ്ങൾക്കൊപ്പം താരം സന്തോഷം പങ്കുവച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോ ഷൂട്ടാണ്. 

നിറവയറിൽ അതിസുന്ദരിയായാണ് സോനം കപൂർ പ്രത്യക്ഷപ്പെടുന്നത്. ട്രെഡീഷണൽ ലുക്കിൽ രാഞ്ജിയെ പോലെയാണ് താരം എത്തുന്നത്. അഭിലാഷ ദേവ്നാനിയും റിയ കപൂറും ചേർന്നാണ് സോനത്തെ ഒരുക്കിയിരിക്കുന്നത്. സോനം കപൂർ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗ്ത്തെത്തുന്നത്. 

ആനന്ദ് അഹൂജയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മാർച്ച്  മാർച്ച് 20നാണ് താന്‍ ഗർഭിണിയാണെന്ന വാർത്ത സോനം പങ്കുവച്ചത്.  ഈ വര്‍ഷം അവസനത്തോടെ കുഞ്ഞ് അതിഥി എത്തുക.

2008 ലായിരുന്നു സോനം കപൂറും ആനന്ദ് ആഹുജയും തമ്മിലുള്ള വിവാഹം. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സോയ ഫാക്ടറാണ് സോനം ഒടുവില്‍ വേഷമിട്ട ചിത്രം. പിന്നീട് എകെ വേഴ്‌സസ് എകെ എന്ന വെബ് സീരീസില്‍ അഭിനയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com