കറുപ്പണിഞ്ഞ് ചെരുപ്പിടാതെ ആരാധകരെ കാണാന്‍ തിയറ്ററിലെത്തി രാം ചരണ്‍, ശബരിമല ദര്‍ശനത്തിന് വ്രതം നോറ്റ് താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2022 01:44 PM  |  

Last Updated: 04th April 2022 01:44 PM  |   A+A-   |  

ram_charan_sabarimala

ഫോട്ടോ: ട്വിറ്റർ

 


ര്‍ആര്‍ആര്‍ വന്‍ വിജയമായതിന് പിന്നാലെ നടന്‍ രാം ചരണ്‍ ശബിരിമല ദര്‍ശനത്തിന് എത്തുന്നു. 41 ദിവസത്തെ വ്രതം നോറ്റാണ് താരം അയ്യപ്പ സ്വാമിയെ തൊഴാനായി എത്തുന്നത്. കറുത്ത വസ്ത്രം അണിഞ്ഞ് ചെരുപ്പിടാതെ മുംബൈയില്‍ നിന്നുള്ള രാം ചരണിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

മുംബൈയില്‍ ബാന്ദ്രയിലുള്ള തിയറ്ററിലാണ് ആരാദകരെ കാണാനായി താരം എത്തിയത്. ആര്‍ആര്‍ആറിന് നല്‍കുന്ന പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയാനായിരുന്നു താരത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. കറുത്ത കുര്‍ത്തയും പൈജാമയും ധരിച്ചാണ് താരം എത്തിയത്. കയ്യില്‍ ഒരു തോര്‍ത്തുമുണ്ടായിരുന്നു. ചെരിപ്പിടാതെയാണ് താരം തിയറ്ററില്‍ എത്തിയത്. ശബരിമല ദര്‍ശനത്തിനായുള്ള വ്രതത്തിലായതിനാലാണ് താരം കറുപ്പ് അണിഞ്ഞ് എത്തിയത്. 

ഇതിന് മുന്‍പും രാംചരണിന്റെ ശബരിമല ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പിതാവ് ചിരഞ്ജീവിക്കൊപ്പമാണ്് രാം ചരണ്‍ ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറില്‍ അല്ലൂരി സീതാരാമരാജുവായാണ് താരം എത്തിയത്. മികച്ച അഭിപ്രായമാണ് രാം ചരണിന്റെ കഥാപാത്രത്തെക്കുറിച്ച് വരുന്നത്. ജൂനിയര്‍ എന്‍ടിആറും ശക്തമായ വേഷത്തില്‍ ചിത്രത്തിലെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഞാൻ തിരിച്ചറിയില്ലെന്ന് അവൾ തെറ്റിദ്ധരിച്ചു, ചേർത്തു നിർത്തി പരിചയപ്പെടുത്തിയപ്പോൾ കരഞ്ഞു'

കൂടുതൽ വാർത്തകൾക്കായി സമകാലിക മലയാളം വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്‌