ഷൂട്ടിങ്ങിനിടെ നടൻ വിശാലിന് വീണ്ടും പരിക്ക്

കാൽമുട്ടിന് പരിക്കേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഫയൽ ചിത്രം
ഫയൽ ചിത്രം

സിനിമ ചിത്രീകരണത്തിനിടെ നടൻ വിശാലിന് വീണ്ടും പരിക്കേറ്റു. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് വിശാലിന് പരിക്കേറ്റത്.  കാൽമുട്ടിന് പരിക്കേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പാട്ട് രം​ഗം ചിത്രീകരിക്കുകയായിരുന്നു. അതിനിടയ്ക്കുള്ള ആക്ഷൻ സീക്വൻസിനിടെയാണ് പരുക്കേറ്റത്. വിശാലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിശ്രമം അനുവദിക്കുകയും ചെയ്തു. ഇത് ആദ്യമായിട്ടല്ല വിശാലിന് ചിത്രീകരണത്തിനിടെയ പരുക്കേൽക്കുന്നത്. ലാത്തി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രണ്ടു തവണയാണ് താരത്തിന് പരുക്കേറ്റത്. തുടർന്ന് ചിത്രീകരണം നിർത്തി വയ്ക്കേണ്ടിവന്നിരുന്നു. 

വിശാലിന് പരുക്കേറ്റതിനെ തുടർന്ന് മാർക്ക് ആന്റണി സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. താരത്തിന് പരിക്ക് ഭേദമായതിനു ശേഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക. വിശാലിന്റെ 33-ാമത്തെ ചിത്രമാണ് മാർക്ക് ആന്റണി. എസ്.ജെ. സൂര്യയാണ് മറ്റൊരു പ്രധാനവേഷത്തിൽ. ഇവർ രണ്ടുപേരും ഇരട്ടവേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. റിതു വർമയാണ് നായിക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com