അമിതാഭ് ബച്ചന് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2022 12:49 PM  |  

Last Updated: 24th August 2022 12:49 PM  |   A+A-   |  

amithabh

ഫയല്‍ ചിത്രം

മുംബൈ; ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ബിഗ് ബി ആരാധകരെ അറിയിച്ചത്. അടുത്ത ദിവസം താനുമായി ബന്ധപ്പെട്ടവര്‍ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

എനിക്ക് കോവിഡ് പോസിറ്റീവായി. ഞാനുമായി ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്നും പരിശോധന നടത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.- എന്നാണ് അദ്ദേഹം കുറിച്ചത്. അതിനുപിന്നാലെ സിനിമാതാരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് പെട്ടെന്ന് സുഖപ്പെടട്ടെ എന്ന ആശംസകളുമായി എത്തിയിരിക്കുന്നത്. 

രണ്ടു വര്‍ഷം മുന്‍പാണ് അമിതാഭ് ബച്ചന്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. 2020 ജൂലൈയിലായിരുന്നു ഇത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച താരം മൂന്നു ആഴ്ചകള്‍ക്കു ശേഷമാണ് ആശുപത്രി വിട്ടത്. മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ്, ഇവരുടെ മകള്‍ ആരാധ്യ എന്നിവര്‍ക്കും അന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

റിയാലിറ്റി ഷോ ആയ കോന്‍ ബനേഗാ ക്രോര്‍പതിയുടെ 14ാം സീസണിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു അമിതാഭ് ബച്ചന്‍. നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ബ്രഹ്മാസ്ത്ര, ഉന്‍ചായ്, ഗുഡ്‌ബൈ, പ്രൊജക്റ്റ് കെ, ദി ഇന്റേണ്‍ എന്നിവയാണ് അദ്ദേഹത്തിന്റേതായി അണിയറയിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകൻ സ്പോർട്സ് ക്യാപ്റ്റൻ, ഒന്നിച്ചെത്തി ധനുഷും ഐശ്വര്യയും, കൂടെ വിജയും ദർശനയും; ചിത്രം വൈറൽ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ