'ഏക് കഹാനി സുനായേ?' ആവേശം നിറച്ച് ഹൃത്വിക്കും സെയ്ഫും; 'വിക്രം വേദ' ഹിന്ദി റീമേക് ടീസർ

ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

വിജയ് സേതുപതിയും മാധവനും പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് വിക്രം വേദ. തെന്നിന്ത്യൻ സിനിമാപ്രേമികളെ ആവേശത്തിലാക്കിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. 

​ഗംഭീര ഡയലോ​ഗുകളും മാസ് ആക്ഷനും ഉൾപ്പടുത്തിക്കൊണ്ടാണ് ടീസർ. തമിഴ് വിക്രംവേദയിലെ ഹിറ്റ് ഡയലോ​ഗായ ഒരു കഥ സൊല്ലട്ടുമാ എന്ന ചോദ്യത്തിൽ തന്നെയാണ് ഹിന്ദി സിനിമയുടെ ടീസറും ആരംഭിക്കുന്നത്. വേദയായി ഹൃത്വിക് റോഷനും വിക്രമായി സെയ്ഫ് അലി ഖാനുമാണ് വേഷമിടുന്നത്. എന്തായാലും ആരാധകരെ ആവശത്തിലാക്കിയിരിക്കുകയാണ് ടീസർ. 

ചിത്രം തമിഴിലൊരുക്കിയ ഗായത്രി-പുഷ്‌കര്‍ ജോഡിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിർമാണം. രാധിക ആപ്തെ, രോഹിത് സറഫ്, സത്യദീപ് മിശ്ര തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സെപ്റ്റംബർ 30നാണ് ചിത്രത്തിന്റെ റിലീസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shamna Kasim
Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
X

FOLLOW US

ON GOOGLE DISCOVER