'വിജയ്ക്ക് എങ്ങനെ കഴിയുന്നു എന്നു ചിന്തിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്'; വിക്രം

മികച്ച നർമബോധമുള്ള ആളാണ് വിജയ് എന്നാണ് വിക്രം പറഞ്ഞത്
'വിജയ്ക്ക് എങ്ങനെ കഴിയുന്നു എന്നു ചിന്തിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്'; വിക്രം
Updated on
1 min read

റെ കാത്തിരിപ്പുകൾക്കൊടുവിൽ വിക്രം നായകനായി എത്തുന്ന കോബ്ര ഇന്ന് തിയറ്ററുകളിൽ റിലീസിന് എത്തിയിരിക്കുകയാണ്. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്. ഇപ്പോൾ സൂപ്പർതാരം വിജയ് നെക്കുറിച്ചുള്ള വിക്രമിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

കോബ്രയുടെ റിലീസിന് മുന്നോടിയായി വിക്രം ട്വിറ്ററിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു. അതിനിടെയാണ് വിജയ്നെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചുകൊണ്ട് ഒരു ആരാധകൻ എത്തിയത്. മികച്ച നർമബോധമുള്ള ആളാണ് വിജയ് എന്നാണ് വിക്രം പറഞ്ഞത്. കൂടാതെ താരത്തിന്റെ ഡാൻസിലുള്ള കഴിവിനെക്കുറിച്ചും വിക്രം വാചാലനായി. 

അദ്ദേഹത്തിന്റെ നര്‍മബോധം എല്ലായ്‍പ്പോഴും എനിക്ക് ഇഷ്‍ടമാണ്. ഏത് സാഹചര്യത്തില്‍ ആയാലും, ചിലപ്പോള്‍ അദ്ദേഹം നിശബ്‍ദനായിരുന്ന്, ഒരു തമാശ കൗണ്ടറുമായി സംഭവത്തെ ലൈറ്റാക്കും. പ്രൊഫഷണല്‍ കാര്യത്തെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം മികച്ച നടനും കലാകാരനുമാണ്. അദ്ദേഹത്തിന്റെ നൃത്ത വൈദഗ്ധ്യത്തിലും ഞാൻ ആകൃഷ്‍ണനാണ്. ഡാൻസിന് റിഹേഴ്‍സല്‍ വേണ്ടാത്ത ആളാണ് അദ്ദേഹം. മറ്റുള്ള നടൻമാര്‍ ഡാനസ് റിഹേഴ്‍സലിന് ശേഷമായിരിക്കും ഷോട്ടിന് പോകുക. എന്നാല്‍ വിജയ് അവിടെയിരുന്ന് മൂവ്‍മെന്റുകള്‍ കണ്ട് നേരെ അത് പെര്‍ഫോം ചെയ്യും. അദ്ദേഹം സ്‍പെഷ്യലാണ്. ഇത്രയും അനായാസമായി അയാൾക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിന്നുവെന്ന് ചിന്തിച്ച് ഞാൻ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്- വിക്രം കുറിച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിജയ്നെക്കുറിച്ചുള്ള വിക്രമിന്റെ വാക്കുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com