ചിത്രം; ഇൻസ്റ്റാ​ഗ്രാം
ചിത്രം; ഇൻസ്റ്റാ​ഗ്രാം

സാറാ ആലി ഖാനും ശുഭ്മാന്‍ ഗില്ലും പ്രണയത്തില്‍? മുംബൈയിലെ റസ്റ്റോറന്റില്‍ നിന്നുള്ള വിഡിയോ പുറത്ത്

നേരത്തെ ശുഭ്മാന്‍ ഗില്ലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറും തമ്മില്‍ പ്രണത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു
Published on

ബോളിവുഡ് താരസുന്ദരികളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയവും പ്രണയത്തകര്‍ച്ചയും വിവാഹവുമെല്ലാം എന്നും വാര്‍ത്തയാകാറുണ്ട്. ഇപ്പോള്‍ മറ്റൊരു ക്രിക്കറ്റ്- ബോളിവുഡ് പ്രണയം പൂവിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നടി സാറാ ആലി ഖാനും ക്രിക്കറ്റ് താരം ശുഭ്മാന്‍ ഖില്ലുമാണ് ആരാധകരുടെ കാമറക്കണ്ണില്‍പ്പെട്ടത്. 

മുംബൈയിലെ ഒരു ഹോട്ടലില്‍ ഇരിക്കുന്ന ഇരുവരുടേയും ചിത്രമാണ് പുറത്തുവന്നത്. നേരത്തെ ശുഭ്മാന്‍ ഗില്ലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറും തമ്മില്‍ പ്രണത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ശുഭ്മാന്റെ പ്രണയ കഥയിലെ യഥാര്‍ത്ഥ നായിക സാറ അലി ഖാനായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

എന്തായാലും ഇരുവരും ഒന്നിച്ചുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ് എന്നാണ് ചിലരുടെ കമന്റുകള്‍. സാറ എന്ന പേരിനോട് ശുഭ്മാന് പ്രത്യേക താല്‍പ്പര്യമുണ്ടെന്നാണ് മറ്റൊരാള്‍ കുറിച്ചത്. നടന്‍ സെയ്ഫ് അലി ഖാന്റേയും നടി അമൃത സിങ്ങിന്റേയും മൂത്ത മകളാണ് സാറാ അലി ഖാന്‍. നേരത്തെ നടന്‍ കാര്‍ത്തിക ആര്യനുമായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com