അശ്ലീല കമന്റടിയും ഉപദ്രവവും, ലോക്കല്‍ ട്രെയിനില്‍ വച്ചുണ്ടായ മോശം അനുഭവം പറഞ്ഞ് രവീണ ടണ്ടന്‍

മുംബൈ മെട്രോയുടെ വികസന പദ്ധതിക്കെതിരായി  താരം നിലപാടെടുത്തിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

മുംബൈ ലോക്കല്‍ ട്രെയിനില്‍ സഞ്ചരിച്ചപ്പോള്‍ നേരിട്ടിട്ടുള്ള മോശം അനുഭവം തുറന്നു പറഞ്ഞ് ബോളിവുഡ് നടി രവീണ ടണ്ടന്‍. മിഡില്‍ ക്ലാസ് മുംബൈക്കാരുടെ പ്രശ്‌നങ്ങള്‍ നടിക്ക് മനസിലാകില്ലെന്ന ഒരു ട്വീറ്റിന് മറുപടിയായിട്ടാണ് താരത്തിന്റെ കുറിപ്പ്. മുംബൈ മെട്രോയുടെ വികസന പദ്ധതിക്കെതിരായി  താരം നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ വിമര്‍ശിച്ചുകൊണ്ട് കമന്റ് എത്തിയത്. 

'കൗമാരപ്രായത്തില്‍ ലോക്കല്‍ ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോള്‍ അശ്ലീല കമന്റടി കേള്‍ക്കുകയും ഉപദ്രവം ഉള്‍പ്പടെ സ്ത്രീകള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളിലൂടേയും കടന്നു പോയിട്ടുണ്ട്. 92ല്‍ എന്റെ ആദ്യത്തെ കാര്‍ വാങ്ങുന്നതുവരെ. വികസനത്തെ സ്വാഗതം ചെയ്യുന്നു, പക്ഷേ ഉത്തവാദിത്വം വേണം. പ്രൊജക്റ്റിനെക്കുറിച്ച് മാത്രമല്ല എവിടെയൊക്കെ കാടുകള്‍ നശിപ്പിക്കപ്പെടുന്നുണ്ടെന്നും പ്രകൃതിയെ സംരക്ഷിക്കണമെന്നും ചിന്തിക്കണം'- രവീണ കുറിച്ചു. 

എല്ലാവരുടേയും ജിവിതം പൂക്കള്‍ വിരിച്ച കിടക്കയല്ല. എവിടെയെങ്കിലുമെത്താന്‍ ഒരുപാട് കഷ്ടതകളിലൂടെ കടന്നുപോയിട്ടുണ്ടാകും. എനിക്കു ഉറപ്പാണ് നിങ്ങള്‍ക്ക് വീടും കാറുമൊക്കെയുണ്ടെന്ന്. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ ആദ്യം ബാധിക്കുന്നത് സാധാരണക്കാരെയായിരിക്കും. പണക്കാരെല്ലാം ആദ്യമേ രക്ഷപ്പെടും. വനനശീകരണം കൊണ്ട് ഉണ്ടാവാന്‍ പ്രശ്‌നങ്ങളെക്കുറിച്ചും രവീണ ടണ്ടന്‍ കുറിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Allu Arjun, Mamitha Baiju
Family of Kalabhavan Navas
Nikhila Vimal
Nithin Renji Panicker, Geethu Mohandas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com