'വിവാഹിതയല്ല, മോതിരവുമില്ല, ഇപ്പോൾ സന്തോഷം നിറഞ്ഞ ഇടത്തിൽ'; മക്കൾക്കൊപ്പമുള്ള ചിത്രവുമായി സുസ്മിത സെൻ

കഴിഞ്ഞ ദിവസമാണ് സുസ്മിതയ്ക്കൊപ്പമുള്ള വെക്കേഷൻ ചിത്രങ്ങൾ ലളിത് മോദി പങ്കുവച്ചത്
'വിവാഹിതയല്ല, മോതിരവുമില്ല, ഇപ്പോൾ സന്തോഷം നിറഞ്ഞ ഇടത്തിൽ'; മക്കൾക്കൊപ്പമുള്ള ചിത്രവുമായി സുസ്മിത സെൻ
Updated on
1 min read

ബോളിവുഡ് സുന്ദരി സുസ്മിത സെന്നും ഐപിഎൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തങ്ങൾ ഡെറ്റ് ചെയ്യുകയാണെന്നും ഒരിക്കൽ വിവാഹിതരാവും എന്നു പറഞ്ഞുകൊണ്ടാണ് ലളിത് മോദി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അതിനു പിന്നാലെ സുസ്മിതയ്ക്ക് ആശംസ അറിയിച്ചും വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തി. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സുസ്മിത. 

തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും മോതിരമില്ലെന്നും പറഞ്ഞുകൊണ്ടാണ് സുസ്മിത മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. താൻ ഇപ്പോൾ സന്തോഷം നിറഞ്ഞ ഇടത്തിലാണെന്നും താരം വ്യക്തമാക്കുന്നു. സന്തോഷകരമായ സ്ഥലത്താണ് ഞാന്‍. വിവാഹം കഴിച്ചിട്ടില്ല, മോതിരവുമില്ല. സ്‌നേഹത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. ആവശ്യത്തിന് വ്യക്തത വരുത്തി എന്നു കരുതുന്നു. ഇപ്പോള്‍ ജീവിതത്തിലേക്കും ജോലിയിലേക്കും മടങ്ങാം. എന്റെ സന്തോഷത്തില്‍ എപ്പോഴും പങ്കുചേരുന്നതിന് നന്ദി. അങ്ങനെയല്ലാത്തവരോട് ഇത് നിങ്ങളുടെ കാര്യമല്ല.- സുസ്മിത കുറിച്ചു. 

കഴിഞ്ഞ ദിവസമാണ് സുസ്മിതയ്ക്കൊപ്പമുള്ള വെക്കേഷൻ ചിത്രങ്ങൾ ലളിത് മോദി പങ്കുവച്ചത്. കുടുംബത്തിനൊപ്പമുള്ള മാല്‍ദ്വീപ്, സര്‍ദീനിയ യാത്രയ്ക്കുശേഷം ഇപ്പോഴാണ് ലണ്ടനിലേക്ക് തിരിച്ചെത്തിയത്. എന്റെ ബെറ്റര്‍ഹാഫ് സുസ്മിത സെന്നിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. പുതിയ തുടക്കം പുതിയ ജീവിതം- എന്നാണ് ലളിത് മോദി കുറിച്ചത്. ചിത്രങ്ങള്‍ വന്‍ വൈറലായതിനു പിന്നാലെ ഇരുവരും രഹസ്യമായി വിവാഹം ചെയ്തു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതോടെ ഇതുവരെ വിവാഹിതരായിട്ടില്ലെന്നും തങ്ങള്‍ ഡേറ്റ് ചെയ്യുകയാണെന്നും വ്യക്തമാക്കിക്കൊണ്ട് ലളിത് മോദി മറ്റൊരു ട്വീറ്റും പോസ്റ്റ് ചെയ്തു. ഒരു ദിവസം വിവാഹം ഉണ്ടാകുമെന്നും അദ്ദേഹം കുറിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com