'ഞാൻ കൂടി ഇരിക്കാം, പന്ത്രണ്ടാമനായി', നി​ഗൂഡത നിറച്ച് 12th മാൻ ട്രെയിലർ; വിഡിയോ

മിസ്റ്ററി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ഹോട്ട്സ്റ്റാറിലൂടെ മേയ് 20നാണ് റിലീസ് ചെയ്യുക
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ദൃശ്യം 2നു ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന 12TH മാൻ ട്രെയിലർ പുറത്ത്. ഏറെ ദുരൂഹത ഉണർത്തുന്ന ട്രെയിലർ ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. 11 പേരടങ്ങുന്ന ഒരു സൗഹൃദകൂട്ടത്തിന് ഇടയിലേക്ക് വരുന്ന 12ാമനെക്കുറിച്ചുള്ളതാണ് സിനിമ. ഇയാൾ വന്നതിനു ശേഷമുണ്ടാകുന്ന സംഭവങ്ങളാണ് 12TH മാനിൽ പറയുന്നത്. 

കൂട്ടുകാർക്കിടയിലേക്ക് വരുന്ന 12ാമനായാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലിനൊപ്പം വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മിസ്റ്ററി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ഹോട്ട്സ്റ്റാറിലൂടെ മേയ് 20നാണ് റിലീസ് ചെയ്യുക. കെ.ആർ.കൃഷ്ണകുമാറിന്റേതാണു സ്ക്രിപ്റ്റ്.

ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അദിതി രവി, അനുശ്രീ, പ്രിയങ്ക നായർ, അനു സിത്താര, അനു മോഹൻ, ചന്തുനാഥ്, ലിയോണ ലിഷോയ്, ശിവദ, രാഹുൽ മാധവ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. സംഗീതം അനിൽ ജോൺസൺ, ഛായാഗ്രഹണം സതീഷ് കുറുപ്പ്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com