കയ്യില്‍ വജ്രമോതിരവുമായി സൊനാക്ഷി സിന്‍ഹ, വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നുവെന്ന് താരം; ആകാംക്ഷയില്‍ ആരാധകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th May 2022 12:31 PM |
Last Updated: 09th May 2022 12:31 PM | A+A A- |

ചിത്രം; ഇൻസ്റ്റഗ്രാം
ആരാധകരെ ഒന്നടങ്കം ആകാംക്ഷയിലാക്കിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹ. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കയ്യില്‍ വജ്രമോതിരവുമായി നിറചിരിയോടെ നില്‍ക്കുന്ന സൊനാക്ഷിയെയാണ് ചിത്രങ്ങളില്‍ കാണുന്നത്.
എനിക്ക് വലിയ ദിവസമായിരുന്നു. എന്റെ വലിയൊരു സ്വപ്‌നങ്ങളിലൊന്ന് യാഥാര്‍ത്ഥ്യമാകുന്നു. നിങ്ങളോട് അത് പങ്കുവയ്ക്കാനായി കാത്തിരിക്കുകയാണ്. ഇത് ഇത്ര എളുപ്പമായിരുന്നെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല- സൊനാക്ഷി സിന്‍ഹ കുറിച്ചു.
ഒരു പുരുഷന്റെ തോളില്‍ ചാഞ്ഞും കൈ പിടിച്ചും നില്‍ക്കുന്ന സൊനാക്ഷിയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. എന്നാല്‍ താരത്തിന്റെ കൂടെയുള്ളത് ആരാണെന്നത് വ്യക്തമല്ല. അയാളെ ഫ്രെയിമില്‍ നിന്ന് മുറിച്ചുമാറ്റിയിരിക്കുകയാണ്. ഇതോടെ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞോ എന്ന ചോദ്യവുമായി നിരവധി പേരാണ് എത്തുന്നത്. താരം വെളിപ്പെടുത്തുന്ന കാര്യമറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
അടുത്തിടെ നടന്‍ സഹീര്‍ ഇഖ്ബാലുമായി സൊനാക്ഷി പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്ന് പ്രതികരണവുമായി നടന്‍ തന്നെ രംഗത്തെത്തി. നിങ്ങള്‍ എന്തുവേണമെങ്കിലും ചിന്തിച്ചോ എന്നും അതില്‍ തനിക്കൊന്നുമില്ല എന്നുമാണ് താരം പറഞ്ഞത്. സല്‍മാന്‍ ഖാന്റെ നായികയായി ധമാങ്ങിലൂടെയാണ് സൊനാക്ഷി സിനിമയിലേക്ക് അരങ്ങേറുന്നത്. ബുജ്; ദി പ്രൈഡ് ഓഫ് ഇന്ത്യയിലാണ് താരത്തെ അവസാനമായി കണ്ടത്.
ഈ വാർത്ത കൂടി വായിക്കാം
മക്കൾക്കൊപ്പം മാതാ അമൃതാനന്ദമയിക്കരികിൽ; മാതൃദിനാശംസകളുമായി ഹോളിവുഡ് താരം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ