24 വർഷത്തെ ദാമ്പത്യം; സൊഹൈൽ ഖാനും സീമയും വേർപിരിയുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th May 2022 10:33 AM |
Last Updated: 14th May 2022 10:35 AM | A+A A- |

ചിത്രം; ഇൻസ്റ്റഗ്രാം
കുറച്ചുനാളുകളായി ബോളിവുഡിൽ വിവാഹ ആഘോഷമായിരുന്നു. എന്നാൽ ഇപ്പോൾ വേർപിരിയലിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ സൊഹൈൽ ഖാനാണ് വിവാഹമോചിതനാകുന്നത്. ഫാഷന്‍ ഡിസൈനറായ സീമ സച്ച്‌ദേവുമായുള്ള 24 വർഷത്തെ ദാമ്പത്യ ബന്ധമാണ് താരം അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കാന്‍ ഇരുവരും മുംബൈയിലെ കുടുംബകോടതിയില്‍ എത്തിയിരുന്നു. ഉഭയസമ്മതത്തോടെയാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. കുറച്ചു കാലമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. 1998-ലാണ് സൊഹൈലും സീമ ഖാനും തമ്മില്‍ വിവാഹിതരായത്. നിര്‍വാന്‍, യോഹന്‍ എന്നിവരാണ് മക്കള്‍.
ബോളിവുഡ് സൂപ്പർതാരം സല്‍മാന്‍ ഖാന്റെ സഹോദരനാണ് സൊഹൈല്‍. സൽമാന്റെ മറ്റൊരു സഹോദരനായ അർബാസ് ഖാനും വിവാഹമോചനം നേടിയിരുന്നു. നടി മലൈക അറോറയായിരുന്നു അർബാസിന്റെ ഭാര്യ.
1997ല്‍ 'ഔസാര്‍' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സൊഹൈല്‍ സിനിമയിലേക്ക് എത്തുന്നത്. സല്‍മാനും അര്‍ബാസും ഒന്നിച്ച് അഭിനയിച്ച 'പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ' എന്ന ചിത്രവും സംവിധാനം ചെയ്തു. സല്‍മാന്റെ ഒരുപാട് ചിത്രങ്ങളില്‍ സൊഹൈല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
രാജീവ് രവി- നിവിന്‍ പോളി ചിത്രം 'തുറമുഖം' റിലീസ് പ്രഖ്യാപിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ