മീടൂ മൂവ്മെന്റിനെ പരിഹസിച്ചുകൊണ്ടുള്ള നടൻ ധ്യാൻ ശ്രീനിവാസന്റ വാക്കുകൾ വലിയ വിമർശനങ്ങൾക്കു വഴിവച്ചിരിക്കുകയാണ്. ഇപ്പോൾ ധ്യാനിന് എതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ. കുറ്റകൃത്യങ്ങൾ കാലം മായ്ക്കുമെന്ന് കരുതുന്നുവെങ്കിൽ ധ്യാനിന് തെറ്റി എന്നാണ് മാധവൻ ട്വീറ്റ് ചെയ്തത്. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്.- ധ്യാനിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് എൻഎസ് മാധവൻ ട്വീറ്റ് ചെയ്തു.
ഒരു അഭിമുഖത്തിന് ഇടയിലാണ് ധ്യാൻ മീടൂ മൂവ്മെന്റിനെ പരിഹസിച്ചത്. തന്റെ മീടൂ ഒക്കെ പത്ത് പന്ത്രണ്ട് വർഷം മുൻപ് ആണെന്നും പണ്ട് അതുണ്ടായിരുന്നെങ്കിൽ പുറത്തിറങ്ങുകപോലും ചെയ്യില്ലായിരുന്നു എന്നുമാണ് ധ്യാൻ പറഞ്ഞത്. 'പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മി ടൂ ഇപ്പോഴല്ലേ വന്നെ. എന്‍റെ മി ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്'- ധ്യാൻ അഭിമുഖത്തിൽ പറഞ്ഞു.
അതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. മലയാള സിനിമാ ലോകത്തു നിന്ന് ലൈംഗിക അതിക്രമങ്ങൾ പുറത്തുവരുന്നതിനിടെയാണ് ധ്യാൻ മീ ടൂ മൂവ്മെന്റിനെ പരിഹസിക്കുന്നത്. സഹപ്രവർത്തകർ ഇത്തരത്തിൽ മോശം അനുഭവത്തിലൂടെ കടന്നുപോകുമ്പോൾ തമാശ പറഞ്ഞു ചിരിക്കുന്നത് ശരിയല്ലെന്നാണ് പ്രധാന വിമർശനം.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates