'വൃദ്ധാ, ഉച്ചയായി'; പ്രായമാകുമ്പോൾ ആരും നിങ്ങളെ അപമാനിക്കാതിരിക്കട്ടെയെന്ന് ബി​ഗ് ബിയുടെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2022 12:01 PM  |  

Last Updated: 16th May 2022 12:01 PM  |   A+A-   |  

amitabh-bachchan

ഫയല്‍ ചിത്രം

 

79ാം വയസിലും ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ് അമിതാഭ് ബച്ചൻ. സിനിമയും ടെലിവിഷനിലും നിറഞ്ഞു നിൽക്കുകയാണ് ബി​ഗ് ബി.  അതിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും ആക്റ്റീവാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് തന്നെ അപമാനിച്ചുകൊണ്ടുള്ള ഒരു കമന്റിന് അമിതാഭ് ബച്ചൻ നൽകിയ മറുപടിയാണ്. 

കഴിഞ്ഞ ദിവസം ആരാധകർക്ക് ​ഗുഡ് മോണിങ് വിഷ് ചെയ്തുകൊണ്ട് ഒരു പോസ്റ്റ് അദ്ദേഹം പങ്കുവച്ചിരുന്നു. കുറച്ചുവൈകിയായിരുന്നു അദ്ദേഹത്തിന്റെ ആശംസ. അതോടെ പോസ്റ്റിന് താഴെ ട്രോളുകൾ നിറഞ്ഞു. ഉച്ചയ്ക്കാണോ ​ഗുഡ് മോണിങ് പറയുന്നത് എന്നായിരുന്നു കമന്റുകൾ. ഒരു ആരാധകന്റെ കന്റിന് അടിയിൽ പോസ്റ്റിടാൻ വൈകിയതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് ബി​ഗ് ബി തന്നെ രം​ഗത്തെത്തി. രാത്രിയിൽ ഷൂട്ടിങ് ഉണ്ടായിരുന്നെന്നും ഏറെ നേരം വൈകി ഉറങ്ങിയതിനാൽ ഉണർന്നത് വളരെ താമസിച്ചാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാൽ അതിനൊപ്പം തന്നെ ബി​ഗ് ബിയെ ആക്ഷേപിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും നിരവധി കമന്റുകളാണ് വന്നത്. അതിലൊന്ന്  'വൃദ്ധനേ, ഉച്ചയായി' എന്നായിരുന്നു. പ്രായമാകുമ്പോൾ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കാമെന്നായിരുന്നു അമിതാഭ് ബച്ചൻ നൽകിയ മറുപടി. കൂടാതെ മറ്റൊരു വയസാ എന്ന വിളിയുമായി എത്തി. ഇയാളെ വിമർശിച്ചുകൊണ്ട് ആരാധകർ എത്തിയതോടെ അയാൾ വിളിക്കട്ടെയെന്നും അതൊരു സത്യമാണല്ലോ എന്നുമായിരുന്നു ബി​ഗ് ബി കുറിച്ചത്. കുടിച്ചു കിടന്നുറങ്ങിയതിനാലാവും ഈ സമയത്ത് എഴുന്നേറ്റത് എന്ന മറ്റൊരു കമന്റിന് താൻ മദ്യപിക്കാറില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ഈ വാര്‍ത്ത കൂടി വായിക്കാം 

ഇത് താൻ ഫയർ!, മാസായി കമൽ ഹാസൻ, ഒപ്പം ഫഹദും സേതുപതിയും; ആവേശം നിറച്ച് വിക്രം ട്രെയിലർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ