സിനിമയിലെ രം​ഗങ്ങൾ തിയറ്ററിൽ നിന്ന് പകർത്തി റീലുകളാക്കി പ്രചരിപ്പിക്കുന്നു; പരാതി നൽകി ജയ ജയ ജയ ജയ ഹേ ടീം

ചിത്രത്തിലെ സീനുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

കൊച്ചി; ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ജയ ജയ ജയ ജയ ഹേ മികച്ച വിജയമായി തിയറ്ററുകളിൽ തുടരുകയാണ്. അതിനിടെ ചിത്രത്തിലെ രം​ഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു എന്ന പരാതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രത്തിലെ സീനുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. 

തിയറ്ററുകളിൽ നിന്ന് പകർത്തുന്ന രം​ഗങ്ങൾ റീലുകളാക്കിയാണ് പ്രചരിപ്പിക്കുന്നത്. ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടിയാണ് ഇത്തരത്തിൽ രം​ഗങ്ങൾ പ്രചരിപ്പിക്കുന്നത് എന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. റീലുകൾ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ അണിയറ പ്രവർത്തകരുടെ പരാതിയിൽ എറണാകുളം സൈബർ സെൽ അന്വേഷണം ആരംഭിച്ചു. 

വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 28നാണ് തിയറ്ററിൽ എത്തിയത്.  വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന   വിനായക് ശശികുമാറാണ്. ബേസില്‍ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com