അച്ഛനും സഹോദരനുമൊപ്പം മഹേഷ് ബാബു, അമ്മയ്ക്കൊപ്പം മഹേഷ്/ ഇൻസ്റ്റ​ഗ്രാം
അച്ഛനും സഹോദരനുമൊപ്പം മഹേഷ് ബാബു, അമ്മയ്ക്കൊപ്പം മഹേഷ്/ ഇൻസ്റ്റ​ഗ്രാം

ജനുവരിയിൽ ചേട്ടൻ, പിന്നാലെ അമ്മ, ഇപ്പോൾ അച്ഛനും; മഹേഷ് ബാബുവിന് ഇത് നഷ്ടങ്ങളുടെ വർഷം

ചേട്ടൻ രമേഷ് ബാബുവിനും അമ്മ ഇന്ദിരാദേവിക്കും പിന്നാലെ ദൈവമായി കരുതിയിരുന്ന അച്ഛൻ കൃഷ്ണയും താരത്തെ വിട്ടുപോയി

തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബുവിന് ഈ വർഷം ദുരന്തങ്ങളുടേതാണ്. കരിയറിൽ വലിയ നേട്ടങ്ങളുണ്ടാക്കാനായെങ്കിൽ വ്യക്തിജീവിതത്തിൽ അദ്ദേഹത്തിന് തീരാ നഷ്ടങ്ങളുടേതാണ്. കുടുംബത്തിലെ മൂന്നു പേരെയാണ് മഹേഷിന് നഷ്ടപ്പെട്ടത്. ചേട്ടൻ രമേഷ് ബാബുവിനും അമ്മ ഇന്ദിരാദേവിക്കും പിന്നാലെ ദൈവമായി കരുതിയിരുന്ന അച്ഛൻ കൃഷ്ണയും താരത്തെ വിട്ടുപോയി. 

ഇന്ന് പുലർച്ചെയാണ് കൃഷ്ണ വിടപറയുന്നത്. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറായിരുന്നു കൃഷ്ണ. അച്ഛനുമായി ശക്തമായ ബന്ധമാണ് മഹേഷ് ബാബുവിന് ഉണ്ടായിരുന്നത്. തന്റെ ജീവിതത്തിലെ റോൾ മോഡലായാണ് അച്ഛനെ മഹേഷ് കണ്ടിരുന്നത്. കഴിഞ്ഞ ഫാദേഴ്സ് ഡേയിൽ അദ്ദേഹം കുറിച്ച വാക്കുകൾ അതിന് ഉദാഹരണമാണ്. അച്ഛന്‍ എങ്ങനെയാണെന്ന് എന്നെ കാണിച്ചുതന്നത് നിങ്ങളാണ്. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും ഇപ്പോഴത്തെ ഞാനാകില്ലായിരുന്നു എന്നാണ്

അമ്മ മരിച്ചതിന്റെ ദുഃഖത്തിൽനിന്ന് കരയറുന്നതിനു മുൻപാണ് മഹേഷിന് അച്ഛനേയും നഷ്ടമാകുന്നത്. സെപ്റ്റബറിലായിരുന്നു ഇന്ദിരാദേവിയുടെ മരണം. ഏറെനാളായി അസുഖബാധിതയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവായിരുന്ന മഹേഷ് ബാബു അമ്മയുടെ മരണത്തിനു ശേഷം സൈബറിടത്തിൽ നിന്ന് മാറിനിൽക്കുകയാണ്.  അമ്മയോടുള്ള സ്നേഹം പറഞ്ഞ് നിരവധി കുറിപ്പുകളാണ് താരം പങ്കുവച്ചിട്ടുള്ളത്. കൃഷ്ണയുടേയും ഇന്ദിരാദേവിയുടേയും അഞ്ച് മക്കളിൽ നാലാമനാണ് മഹേഷ് ബാബു. 

മഹേഷ് ബാബുവിന്റെ ഈ വർഷം തുടങ്ങിയതുതന്നെ മരണ വാർത്തയുമായിട്ടാണ്. ജനുവരിയിലായിരുന്നു സഹോദരൻ രമേഷ് ബാബുവിന്റെ വേർപാട്. നടനും നിർമാതാവുമായിരുന്നു രമേഷ് ബാബു കരള്‍രോഗത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിക്കുന്നത്. 56 വയസായിരുന്നു. ബാലതാരമായി സിനിമയിൽ എത്തിയ രമേഷ് ബാബു പിന്നീട് നിരവധി സിനിമകളിൽ നായകനായി. 1997 ല്‍ പുറത്തിറങ്ങിയ എന്‍കൗണ്ടറിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അഭിനയരംഗത്ത് നിന്ന് പിന്മാറിയ രമേഷ് ബാബു പിന്നീട് നിര്‍മാണ രംഗത്ത് സജീവമായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com