'അദ്ദേഹം  മരിച്ചിട്ടില്ല, ​ഗുരുതരാവസ്ഥയിലാണ്'; നടൻ വിക്രം ഗോഖലെയുടെ മരണ വാർത്തയിൽ മകൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 03:09 PM  |  

Last Updated: 24th November 2022 03:09 PM  |   A+A-   |  

vikram_gokhale

വിക്രം ​ഗോഖലെ/ ചിത്രം: ഫേയ്സ്ബുക്ക്

 

മുംബൈ; മുതിർന്ന ബോളിവുഡ് നടൻ വിക്രം ​ഗോഖലെയുടെ ആരോ​ഗ്യനില അതീവ ​ഗുരുതമായി തുടരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ. അതിനിടെ വിക്രം ​ഗോഖലെ മരിച്ചു എന്നതരത്തിൽ ബുധനാഴ്ച വൈകിട്ടു മുതൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ കുടുംബം രം​ഗത്തെത്തി. 

82-കാരനായ വിക്രം ഗോഖലെ കഴിഞ്ഞ 15 ദിവസമായി പുണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലാണ് ചികിത്സയിലാണ്. അതിനിടെയാണ് മരിച്ചെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുകയാണെന്നും ഗോഖലെയുടെ മകള്‍ വ്യക്തമാക്കി. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ അഭ്യർഥിച്ചു.

മറാത്തി, ഹിന്ദി സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന നടനാണ് വിക്രം ഗോഖ്‌ലെ. അമിതാഭ് ബച്ചന്റെ അഗ്നിപഥ്, സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ഗേ ചുകേ സനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 1971ലാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2010ല്‍ മറാത്തി ചിത്രം അനുമതിയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചു. 40 വര്‍ഷത്തം കരിയറില്‍ നിരവധി ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടു. മിഷന്‍ മംഗള്‍, ബാംങ് ബാംങ്, ഭൂല്‍ ഭുലയ്യ എന്നിവയിലാണ് അടുത്തിടെ അഭിനയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പ്രിയങ്ക ചോപ്രയുടെ വിജയത്തിനു പിന്നില്‍ സാത്താന്‍ സേവ'; പ്രതികരണവുമായി താരം

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ