അനിഖയ്ക്ക് 18; പിറന്നാള്‍ ആഘോഷമാക്കി താരം, ചിത്രങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2022 12:05 PM  |  

Last Updated: 28th November 2022 12:09 PM  |   A+A-   |  

ANIKHA_BIRTHDAY

അനിഖയുടെ പിറന്നാൾ ആഘോഷം/ ഇൻസ്റ്റ​ഗ്രാം

 

ബാലതാരമായി എത്തി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ മനസു കവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്‍. ഇപ്പോള്‍ 18ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരം. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷം.

സോഷ്യല്‍ മീഡിയയില്‍ താരം തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. ബ്ലാക്ക് സ്ലീവ് ലസ് ഗൗണാണ് പിറന്നാള്‍ ആഘോഷത്തില്‍ താരം ധരിച്ചിരുന്നത്. നിരവധി പേരാണ് അനിഖയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'കഥ തുടരുന്നു' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനിഖയുടെ അരങ്ങേറ്റം.പിന്നീട് ഭാസ്‌കര്‍ ദ റാസ്‌കല്‍, മൈ ഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. അജിത് ചിത്രം യെന്നൈ അറിന്താലിലൂടെ തമിഴിലും അഭിനയിച്ചു. അതിനുശേഷം നാനും റൗഡിതാന്‍, വിശ്വാസം, മിരുതന്‍, മാമനിതന്‍തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. അനിഖ നായികയായെത്തുന്ന ചിത്രം ഓ മൈ ഡാര്‍ലിങ് റിലീസിനൊരുങ്ങുകയാണ്. മലയാള ചിത്രം കപ്പേളയുടെ തെലുങ്ക് റീമേക്കായ ബുട്ട ബോമ്മയിലും അനിഖയാണ് നായിക.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

ആരാണീ അൽഫോൺസ് പുത്രൻ, റിലീസ് ദിവസം തിയറ്ററിൽ വന്നാൽ മനസിലാകുമെന്ന് മറുപടി; വൈറൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ