സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു: സംവിധായികയ്ക്കെതിരെ യുവാവിന്റെ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2022 12:12 PM  |  

Last Updated: 21st October 2022 12:12 PM  |   A+A-   |  

depressed-man1_3265726b

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26കാരനാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികക്കും എതിരെ പൊലീസിൽ പരാതി നൽകിയത്. കരാറിന്റെ പേരിൽ തന്നെ കുടുക്കി സിനിമയിൽ അഭിനയിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 

അരുവിക്കരയിൽ വച്ചാണ് ഷൂട്ടിങ് നടന്നത്. ആളോഴിഞ്ഞ പ്രദേശത്തെ കെ‌ട്ടിടത്തിലായിരുന്നു ഷൂട്ടിങ്. ആദ്യം കുറച്ച് ഭാ​ഗം ഷൂട്ട് ചെയ്ത ശേഷം കരാർ ഒപ്പിടണമെന്ന് നിർബന്ധിച്ചെന്നും ഒപ്പിട്ട ശേഷമാണ് അഡൾട്ട് ഒൺലി സിനിമയാണെന്ന് പറഞ്ഞത്. അഭിനയിച്ചില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. 

അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പരാതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. വീട്ടുകാർ കൈവിട്ടതോടെ കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലാണ് യുവാവ് ഇപ്പോൾ താമസിക്കുന്നത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ആ കേസുമായി ബന്ധമില്ല, എന്റെ ചിത്രം വച്ചുള്ള വ്യാജവാര്‍ത്ത കിട്ടുകയാണെങ്കില്‍ ദയവ് ചെയ്ത് പ്രചരിപ്പിക്കരുത്'; വിഡിയോയുമായി നടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ