മുടക്കുമുതൽ 16 കോടി, ഇന്ത്യയിൽ നിന്നുമാത്രം വാരിയത് 230 കോടി; അത്ഭുതമായി കാന്താര

സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രം ഒരു മാസം ആകുമ്പോഴും തിയറ്ററുകൾ നിറയ്ക്കുകയാണ്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ന്ത്യൻ സിനിമാലോകത്ത് അത്ഭുതം തീർക്കുകയാണ് റിഷഭ് ഷെട്ടിയുടെ കാന്താര. ബോക്സ് ഓഫിസിൽ വൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ 230 കോടി രൂപയാണ് ചിത്രം വാരിയത്. ഇന്ത്യയിൽ നിന്ന് മാത്രമുള്ള കണക്കാണിത്. ആ​ഗോള കളക്ഷൻ ഇതിനു മുകളിൽ വരും. 16 കോടി ബജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ ബോക്സ് ഓഫിസ് വിജയം ഇന്ത്യൻ സിനിമാലോകത്തിനു തന്നെ അത്ഭുതമാവുകയാണ്. 

സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രം ഒരു മാസം ആകുമ്പോഴും തിയറ്ററുകൾ നിറയ്ക്കുകയാണ്. കർണാടകയിൽ നിന്ന് മാത്രം 150 കോടി രൂപയാണ് ചിത്രം നേടിയത്. ആന്ധ്രപ്രദേശ്–തെലങ്കാനയിൽ നിന്നും 30 കോടിയും നേടി. ഹിന്ദിയിൽ 50 കോടിയും ചിത്രം കടന്നു. കേരളത്തിലെ കലക്‌ഷൻ മാത്രം നാല് കോടി വരും. ഇതിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ ലഭിച്ചിരിക്കുന്നത് വടക്കൻ കേരളത്തിൽ നിന്നാണ്.

ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ പല മലയാള ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരുണ്ട് ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ 208 സ്ക്രീനുകളിലാണ് കാന്താര പ്രദര്‍ശിപ്പിക്കുന്നതെന്ന് വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com