പ്രമുഖ കന്നഡ താരം കിച്ച സുദീപ് ബിജെപിയിലേക്ക്; ഇന്ന് അംഗത്വമെടുക്കും

കിച്ച സുദീപിനൊപ്പം നടന്‍ ദര്‍ശന്‍ തുഗുദീപയും ഇന്ന് പാര്‍ട്ടിയില്‍ ചേരും
കിച്ച സുദീപ്, ബിജെപി കൊടി/ ഫെയ്സ്ബുക്ക്
കിച്ച സുദീപ്, ബിജെപി കൊടി/ ഫെയ്സ്ബുക്ക്

ബംഗളൂരു; ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് കിച്ച സുദീപ്. കന്നഡ, തെലുങ്ക് സിനിമകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കന്നഡിയില്‍ ഏറെ ആരാധകരുള്ള താരം കൂടിയാണ് കിച്ച. ഇപ്പോള്‍ താരം ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍. 

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. കിച്ച സുദീപിനൊപ്പം നടന്‍ ദര്‍ശന്‍ തുഗുദീപയും ഇന്ന് പാര്‍ട്ടിയില്‍ ചേരുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തിലാവും ഇരുവരും അഗത്വമെടുക്കുക. ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ ഉച്ചയ്ക്ക് 1.30 നും 2.30 നും ഇടയിലാവും ചടങ്ങ് നടക്കുക എന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്  വന്ന റിപ്പോർട്ട്.

കര്‍ണാടകയില്‍ ശക്തമായ ആരാധകവൃന്ദമുള്ള കിച്ച സുദീപിന്റെ പാര്‍ട്ടി പ്രവേശനം ബിജെപി ഗുണം ചെയ്യും. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താര പ്രചാരകര്‍ ആയിരിക്കും ഇരുവരും. കന്നഡയിലെ മറ്റു ചില താരങ്ങളുമായും ബിജെപി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. പ്രചരണത്തിനായി കര്‍ണാടകത്തില്‍ അങ്ങോളമിങ്ങോളമുള്ള പരിപാടികളില്‍ കിച്ച സുദീപ് പങ്കെടുക്കുമെങ്കിലും കല്യാണ മേഖലയിലായിരിക്കും കൂടുതല്‍ ശ്രദ്ധ.  മെയ് 10നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുക. മെയ് 13ന് തെരഞ്ഞെടുപ്പ് ഫലം വരും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com