ഫ്ലാറ്റിൽ കുടിവെള്ളമില്ല; രാത്രി നടുറോഡിൽ സമരം ചെയ്‌ത് നടി ഷക്കീല   

By സമകാലികമലയാളം ഡെസ്ക്  |   Published: 05th April 2023 09:19 AM  |  

Last Updated: 05th April 2023 09:19 AM  |   A+A-   |  

shakeela

പ്രതിഷേധത്തിൽ പങ്കെടുത്ത് ഷക്കീല/ ചിത്രം ഇൻസ്റ്റാഗ്രാം വിഡിയോ

ചെന്നൈ. ഫ്ലാറ്റിൽ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് പാതിരാത്രി നടുറോഡിൽ സമരം ചെയ്‌ത് നടി ഷക്കീല. ചൂളൈമേട്ടിലെ അപാർട്മെന്റിലെ താമസക്കാർ തിങ്കളാഴ്ച രാത്രിയാണ് തെരുവിൽ സമരത്തിനിറങ്ങിയത്. പ്രതിഷേധക്കാർക്കിടയിലേക്ക് ഷക്കീല അപ്രതീക്ഷിതമായി എത്തുകയായിരുന്നു. നാൽപതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

ഷക്കീല ഫ്ലാറ്റിലെ അന്തേവാസിയല്ല. എന്നിട്ടും പ്രതിഷേധക്കാർക്ക് ഐകൃദാർഢ്യം പ്രഖ്യാപിച്ച് നടി രം​ഗത്തെത്തുകയായിരുന്നു. പ്രതിഷേധക്കാർക്ക് വേണ്ടി ഷക്കീല സംസാരിക്കുന്നതും പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന്റെയും വിഡിയോ താരം തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ പുറത്ത് വിട്ടത്. നടിയുടെ നിലപാടിനെ പ്രശംസിച്ച് നിരവധി ആളുകൾ രംഗത്തെത്തി.

അതേസമയം ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങൾ അവിടുത്തെ അറ്റകുറ്റപണിക്കുള്ള തുക അടയ്ക്കാത്തതിനാലാണ് കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതെന്നാണ് വിവരം. ഫ്ലാറ്റിൽ നടക്കുന്നത് അനീതിയാണെന്നും പ്രതിഷേധക്കാർക്ക് പിന്തുണയുമായി എല്ലാവരും മുന്നോട്ടു വരണമെന്നുമാണ് ആവശ്യം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'താങ്കൾക്ക് കോമൺസെൻസ് ഉണ്ടോ?..', അഭിമുഖത്തിനിടെ അശ്ലീല ചോദ്യം; യൂട്യൂബർക്കെതിരെ പരാതിയുമായി നടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ