കങ്കണയുടെ ഓഫിസിന് മുന്നിൽ ബുദ്ധമത വിശ്വാസികളുടെ പ്രതിഷേധം; വിശദീകരണവുമായി നടി
By സമകാലികമലയാളം ഡെസ്ക് | Published: 22nd April 2023 04:30 PM |
Last Updated: 22nd April 2023 04:30 PM | A+A A- |

കങ്കണ റണാവത്ത്/ ചിത്രം; ഫെയ്സ്ബുക്ക്
മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫിസിന് മുന്നിൽ ബുദ്ധമത വിശ്വാസികളുടെ പ്രതിഷേധം. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും യുഎസ് പ്രസിഡ്ന്റ് ജോ ബൈഡനുമുള്ള ഒരു ചിത്രം താരം അടുത്തിടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസികൾ താരത്തിന്റെ ഓഫിസ് ഉപരോധിച്ച് രംഗത്തെത്തിയത്.
നടി തന്നെയാണ് പ്രതിഷേധത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്‌തത്. ആരേയും വിഷമിപ്പിക്കുക എന്ന ഉദ്ദേശത്തോടെയല്ല ചിത്രം പങ്കുവെച്ചതെന്നും നിർദോഷമായ ഒരു തമാശ മത്രമായി കാണണമെന്നും കങ്കണ പറഞ്ഞു. പാലി ഹില്ലിലെ എൻറെ ഓഫിസിന് പുറത്ത് ഒരു കൂട്ടം ബുദ്ധ വിശ്വാസികൾ ധർണ നടത്തുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, ദലൈലാമയുമായി ബൈഡൻ ചങ്ങാത്തത്തിലായതിനെക്കുറിച്ചുള്ള നിർദോഷ തമാശയാണ് താൻ പങ്കുവച്ചത്. എന്റെ ഉദ്ദേശ ലക്ഷ്യത്തെ ദയവായി തെറ്റിദ്ധരിക്കരുത്'
"ബുദ്ധൻറെ വാക്കുകളിലും അദ്ദേഹത്തിന്റെ വിശുദ്ധിയിലും ഞാൻ വിശ്വസിക്കുന്നു. 14-ആം ദലൈലാമിന്റെ ജീവിതം മുഴുവൻ പൊതുസേവനത്തിൽ ചെലവഴിച്ചു. എനിക്ക് അദ്ദേഹത്തോട് ഒരു എതിർപ്പും ഇല്ല. കഠിനമായ ചൂടിൽ സമരം ചെയ്യരുത്, ദയവായി വീട്ടിലേക്ക് പോകൂ" - കങ്കണ പോസ്റ്റിൽ പറയുന്നു. നേരത്തെ ദലൈലാമ ബാലന്റെ ചുണ്ടിൽ നൽകിയ ചുംബനം ഏറെ വിവാദമായിരുന്നു. പിന്നീട് ബാലനോടും കുടുംബത്തോടും ഖേദം പ്രകടിപ്പിച്ചതായി ദലൈലാമയുടെ ഓഫിസ് പ്രസ്‌താവനയിൽ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്ന ഏപ്രിൽ 12ന് കങ്കണ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടത്.
ഈ വാർത്ത കൂടി വായിക്കൂ
പിറന്നാൾ ആഘോഷം ഒറ്റയ്ക്ക് കെനിയയിൽ, കേരള സാരിയിൽ കേക്ക് മുറിച്ച് സാനിയ; വിഡിയോ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ