സിനിമ വിലക്ക്; അമ്മയിൽ അം​ഗത്വം എടുക്കാൻ ശ്രീനാഥ് ഭാസി, അപേക്ഷ നൽകി

അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി
ശ്രീനാഥ് ഭാസി /ചിത്രം: ഇൻസ്റ്റ​ഗ്രാം
ശ്രീനാഥ് ഭാസി /ചിത്രം: ഇൻസ്റ്റ​ഗ്രാം

കൊച്ചി; താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി. സിനിമ  സംഘടനകൾ വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് അമ്മയിൽ അം​ഗത്വം എടുക്കാൻ താരം തീരുമാനിച്ചത്. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാൻ നടപടി സ്വീകരിക്കുകയുള്ളൂ.  

മോശം പെരുമാറ്റത്തിന്റെ പേരിലാണ് സിനിമയിൽ നിന്ന് താരത്തെ വിലക്കിയത്. ഡേറ്റ് നൽകാമെന്നു പറഞ്ഞു നിർമാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും വട്ടംചുറ്റിച്ചുവെന്നും ഒരേസമയം പല സിനിമകൾക്കു ഡേറ്റ് കൊടുത്തു സിനിമയുടെ ഷെഡ്യൂളുകൾ തകിടം മറിച്ചുവെന്നുമാണ് ശ്രീനാഥ് ഭാസിക്കെതിരായ പരാതി. ഷൂട്ടിങ്ങിന് സമയത്ത് എത്തില്ലെന്ന് താരത്തിനെതിരെ നേരത്തേയും പരാതി ഉയർന്നിരുന്നു. 

നിർമാതാവുമായി ഒപ്പുവയ്ക്കുന്ന കരാറിൽ അമ്മയുടെ റജിസ്ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തിൽ തങ്ങൾക്കു റിസ്കെടുക്കാനാകില്ലെന്നും സംഘടനകൾ വ്യക്തമാക്കിയതിനു പിന്നാലെയാണു ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്. നടൻ ഷെയിൻ നി​ഗത്തിനെതിരേയും വിലക്ക് ഏർപ്പെടുത്തിയിരുന്നു. സിനിമയുടെ എഡിറ്റിങ്ങിൽ ഇടപെട്ടതാണ് നടപടിക്ക് കാരണമായത്. ഷെയിൻ അമ്മ അം​ഗമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com