ധനുഷും ഐശ്വര്യയും ജയിലർ കാണാനെത്തിയപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്, ജയിലർ പോസ്റ്റർ
ധനുഷും ഐശ്വര്യയും ജയിലർ കാണാനെത്തിയപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്, ജയിലർ പോസ്റ്റർ

രജനിയുടെ ജയിലർ കാണാൻ ധനുഷും ഐശ്വര്യയും ഒരേ തിയറ്ററിൽ, വീണ്ടും ഒന്നിക്കുമോ?

ചെന്നൈയിലെ രോഹിണി തീയറ്ററില്‍ എത്തിയാണ് ഇവർ സിനിമ കണ്ടത്
Published on

ടൻ ധനുഷിന്റേയും ഐശ്വര്യ രജനീകാന്തിന്റേയും വേർപിരിയൽ കോളിവുഡിനെ ഞെട്ടിച്ചിരുന്നു. ഇരുവരും ഇതുവരെ ഔദ്യോ​ഗികമായി വേർപിരിഞ്ഞിട്ടില്ല. ഇവരെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് രജനീകാന്ത് എന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ രജനിയുടെ പുതിയ ചിത്രമായ ജയിലർ ധനുഷിനേയും ഐശ്വര്യയേയും ഒന്നിപ്പിച്ചിരിക്കുകയാണ്. 

ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ ഇരുവരും ഒന്നിച്ച് എത്തിയിരിക്കുകയാണ്. ചെന്നൈയിലെ രോഹിണി തീയറ്ററില്‍ എത്തിയാണ് ഇവർ സിനിമ കണ്ടത്. എന്നാല്‍ അടുത്തടുത്ത സീറ്റാണോ എന്ന് വ്യക്തമല്ല. മക്കളായ  യാത്ര, ലിംഗ എന്നിവരും മുത്തച്ഛന്‍റെ ചിത്രം റിലീസ് ദിവസം തന്നെ കാണാന്‍ എത്തിയിരുന്നു. 

ഹിമാലയ യാത്രയിലായതിനാൽ രജനീകാന്ത് തിയറ്ററിൽ എത്തിയില്ല. ബാക്കി കുടുംബാം​ഗങ്ങളെല്ലാം തിയറ്ററിൽ എത്തിയിരുന്നു. രജനിയുടെ വീട്ടില്‍ നിന്നാണ് യാത്ര, ലിംഗ എന്നിവര്‍ വന്നത്. രജനികാന്തിന്‍റെ ഭാര്യ ലത രജനികാന്ത് രോഹിണി തീയറ്ററില്‍ ജയിലര്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ എത്തിയിരുന്നു. തൊപ്പി ധരിച്ച് കാഷ്വൽ ലുക്കിലായിരുന്നു ധനുഷിന്റെ വരവ്.  ജയിലറിലെ ഹുക്കും ഗാനത്തിന്‍റെ വരികള്‍ എഴുതിയ രജനിയുടെ ചിത്രം പ്രിന്‍റ് ചെയ്ത ടീ ഷര്‍ട്ട് ധരിച്ചാണ് ഐശ്വര്യ എത്തിയത്.

അതേ സമയം മക്കളുടെ കാര്യത്തില്‍  എന്നും ധനുഷും ഐശ്വര്യയും ഒന്നിച്ച് എത്താറുണ്ട്. അതിനാല്‍ ഇത് രണ്ടുപേരുടെയും ഒന്നുചേരാല്‍ അല്ലെന്നാണ് വിലയിരുത്തൽ. തമിഴ് സിനിമയിലെ പ്രമുഖർ ഉൾപ്പടെ നിരവധി പേരും സിനിമ കാണാനായി എത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com