

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ കാൽ തൊട്ടുവണങ്ങിയ വിവാദത്തിൽ വിശദീകരണവുമായി രജനികാന്ത്. പ്രായംകൊണ്ട് യോഗിയെക്കാൾ മുതിർന്ന രജനി അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്നടക്കം പല വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നു. എന്നാൽ, സന്ന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞവരാണെങ്കിൽ പോലും സന്ന്യാസിമാരോട് ആദരം അറിയിക്കുന്നത് ഇങ്ങനെയാണെന്നുമാണ് സംഭവത്തിൽ രജനികാന്തിന്റെ മറുപടി.
പ്രായമല്ല തന്റെ മാനദണ്ഡമെന്നും സംന്യാസിമാരെ കണ്ടാൽ താൻ വണങ്ങുമെന്നും രജനികാന്ത് പറഞ്ഞു. "യോഗിയോ സംന്യാസിയോ ആകട്ടെ. എന്നെക്കാൾ പ്രായം കുറഞ്ഞവരാണെങ്കിൽ പോലും അവരുടെ കാലിൽ തൊടുന്ന സ്വഭാവം എനിക്കുണ്ട്", ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷം വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി രജനികാന്ത് പറഞ്ഞു
ജയിലർ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് രജനികാന്ത് ഉത്തർപ്രദേശിലെത്തിയത്. ഓഗസ്റ്റ് 19ന് ആയിരുന്നു താരം യോഗിയെ സന്ദർശിച്ചത്. യോഗിയുടെ ലഖ്നൗവിലെ വീട്ടിൽ വച്ചായിരുന്നു കണ്ടുമുട്ടൽ. യോഗി ആദിത്യനാഥിനെ സന്ദർശിക്കുമെന്നും അദ്ദേഹത്തോടൊപ്പം ജയിലർ കാണുമെന്നും രജിനികാന്ത് നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരേയുള്ള വിമർശനം കെട്ടടങ്ങും മുൻപാണ് കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം പുറത്തുവന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates