മമ്മൂട്ടിയുടെ കാതൽ ഓസ്ട്രേലിയയിൽ; ഡിസംബർ ഏഴിന് റിലീസ്, ആവേശത്തിൽ ആരാധകർ

സതേണ്‍ സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഓസ്‌ട്രേലിയയിലെ വിതരണാവകാശം നേടിയിരിക്കുന്നത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

മെല്‍ബണ്‍: ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'കാതല്‍ ദ കോര്‍' ഡിസംബര്‍ ഏഴിന് ഓസ്‌ട്രേലിയയില്‍ റിലീസ് ചെയ്യും. ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി വിലക്കിയെങ്കിലും യുറോപ്യന്‍ രാജ്യങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലെ ബി​ഗ് ബജറ്റ് ചിത്രങ്ങൾ വിതരണം ചെയ്യുന്ന സതേണ്‍ സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഓസ്‌ട്രേലിയയിലെ വിതരണാവകാശം നേടിയിരിക്കുന്നത്. 25 തിയറ്ററുകളിലാണ് കാതല്‍ പ്രദര്‍ശനത്തിന് എത്തുക.

മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങള്‍ ഓസ്‌ട്രേലിയന്‍ ബോക്‌സ് ഓഫീസില്‍ കൈവരിച്ച വമ്പന്‍ വിജയമാണ് കാതലിന്റെ വിതരണം ഏറ്റെടുക്കാന്‍ കാരണമെന്ന് സതേണ്‍ സ്റ്റാര്‍ ഡയറക്ടര്‍ അശ്വിന്‍ പറഞ്ഞു. ന്യൂസിലാന്‍ഡില്‍ ഡിസംബര്‍ 14ന് ചിത്രം റിലീസ് ചെയ്യും.

അതേസമയം ഫാന്‍സ് ഷോ ഉള്‍പ്പെടെയുള്ള വമ്പന്‍ സ്വീകരണം നല്‍കി കാതലിനെ സ്വീകരിക്കാനാണ്  ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ആരാധകരുടെ തീരുമാനം. ഇതിനായി മെല്‍ബണും ഗോള്‍ഡ് സിഡ്‌നിയും ഉള്‍പ്പെടെ അഞ്ചു സെന്ററുകളില്‍ ഫാന്‍സ് ഷോ നടത്തുമെന്ന് ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com