'മരിക്കുന്നിടത്തു തന്നെ അടക്കണം': ബോളിവുഡ് നടൻ സാജി​ദ് ഖാന് കായംകുളത്ത് അന്ത്യവിശ്രമം

സാജിദ് ഖാന്റെ ഭാര്യ മുതുകുളം സ്വദേശിനിയാണ്
സാജിദ് ഖാൻ
സാജിദ് ഖാൻ
Updated on
1 min read

ആലപ്പുഴ: അന്തരിച്ച ബോളിവുഡ് നടൻ സാജിദ് ഖാന് കായംകുളത്ത് അന്ത്യവിശ്രമം. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നതിനിടെ ഈ മാസം 22നായിരുന്നു സാജ്ദ് ഖാന്റെ അന്ത്യം. മരിക്കുന്നിടത്തു തന്നെ അടക്കണം എന്ന അദ്ദേഹത്തിന്റെ ആ​ഗ്രഹപ്രകാരമാണ് കായംകുളത്തുതന്നെ അന്ത്യവിശ്രമം ഒരുക്കിയത്. കായംകുളം ജുമാമസ്ജിദിലായിരുന്നു കബറടക്കം. 

‘മദർ ഇന്ത്യ’ എന്ന ചിത്രത്തിൽ സുനിൽ ദത്തിന്റെ ബാല്യകാലം അഭിനയിച്ചാണു സാജിദ് ഖാൻ സിനിമയിലെത്തിയത്. ഹിന്ദി സിനിമ, സീരിയൽ രം​ഗത്ത് ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് കേരളവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. സാജിദ് ഖാന്റെ ഭാര്യ മുതുകുളം സ്വദേശിനിയാണ്. 

ആലപ്പുഴയിൽ ചികിത്സയ്ക്കെത്തിയപ്പോൾ പരിചയപ്പെട്ട മുതുകുളം സ്വദേശിനി സഞ്ജുഷയെ 2007ലാണ് അദ്ദേഹം വിവാഹം കഴിച്ചു. സാജിദ് ഖാന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. 2012 ൽ അമേരിക്കൻ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയ സാജിദ് ഖാൻ മുംബൈയിലും മുതുകുളത്തുമായി താമസിക്കുകയായിരുന്നു. 

കാൻസർ ചികിത്സയ്ക്കായാണ് അദ്ദേഹം പരുമലയിലെ ആശുപത്രിയിൽ രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ പ്രവേശിപ്പിക്കുന്നത്. മരിക്കുന്ന സ്ഥലത്തു തന്നെ കബറടക്കണം എന്നതായിരുന്നു സാജിദ് ഖാന്റെ ആഗ്രഹം. മുംബെയിലുള്ള മകൻ സമീർ ഖാൻ ഇത് അറിയിച്ചതനുസരിച്ച് കായംകുളം ജുമാമസ്ജിദിൽ കബറടക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com