നടിയെ കുഞ്ഞിലെ മുതല്‍ അറിയാം, മകളെ പോലെ; ദിലീപാണ് കുറ്റക്കാരനെന്ന് അറിഞ്ഞാല്‍ ഞെട്ടും; ഇന്ദ്രന്‍സ്

ഈ വിഷയത്തില്‍ എന്തു പറഞ്ഞാലും അപകടത്തിലാകും. അതുകൊണ്ടും ഒന്നും പറഞ്ഞിട്ടില്ല
ഇന്ദ്രൻസ്/ ചിത്രം; വിൻസെന്റ് പുളിക്കൽ, ദിലീപ്/ ചിത്രം; ഫെയ്സ്ബുക്ക്
ഇന്ദ്രൻസ്/ ചിത്രം; വിൻസെന്റ് പുളിക്കൽ, ദിലീപ്/ ചിത്രം; ഫെയ്സ്ബുക്ക്

ടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണ് എന്നറിയുന്നത് ഞെട്ടലുണ്ടാക്കുമെന്ന് ഇന്ദ്രന്‍സ്. രണ്ടു പേരെയും വ്യക്തി പരമായി അറിയാമെന്നും സത്യം എന്താണെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഈ വിഷയത്തില്‍ എന്തു പറഞ്ഞാലും അപകടത്തിലാകും. അതുകൊണ്ടും ഒന്നും പറഞ്ഞിട്ടില്ല. നമ്മളെ ഏതെങ്കിലും ഒരു പക്ഷത്താക്കിക്കളയും. അത് വേദനയാണെന്നും അദ്ദേഹം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ പറഞ്ഞു. 

എനിക്ക് അറിയാവുന്ന ആള്‍ അങ്ങനെ ചെയ്തു എന്ന് അറിഞ്ഞാല്‍ തന്നെ അതിശയകരമായി തോന്നും. എനിക്ക് രണ്ടു പേരെയും അറിയാം. നടിയെ കുഞ്ഞിലെ മുതല്‍ അറിയാം. അച്ഛനുമായി നല്ല സൗഹൃദമാണ്. നല്ല മോളാണ്. മോളെ പോലെ തന്നെയാണ്. നടന്നതെല്ലാം സങ്കടമുള്ള കാര്യമാണ്. സത്യം എന്തെന്ന് അറിയാന്‍ കാത്തിരിക്കാം. നിയമം ശക്തമായാണ് പോകുന്നത്. ഇതില്‍ ദുഃഖമേയുള്ളൂ. 

സംഭവത്തിനുശേഷം താന്‍ നടിയെ ഫോണ്‍ ചെയ്തില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ അവര്‍ക്ക് മറുപടി പറയാന്‍ തന്നെ വിഷമമായിരിക്കും. പിന്നീട് ആള് മിണ്ടാതിരിക്കുന്നല്ലോ സഹായിച്ചില്ലല്ലോ എന്ന് രണ്ടുപേര്‍ക്കും തോന്നാം. ദിലീപിനോടും ഫോണ്‍ വിളിച്ച് സംസാരിച്ചില്ല. കുറേ നാളിനു ശേഷം ഹോം കണ്ടാണ് ദിലീപ് എന്നെ ഫോണ്‍ വിളിക്കുന്നത്. അപ്പോള്‍ പടത്തിനേക്കുറിച്ച് സംസാരിച്ചത്. 

ഈ സംഭവം അവരുടെ മാത്രമല്ല ഒരുപാട് വ്യക്തികളുടെ മനസില്‍ മുറിവുണ്ടാക്കി. ഇതിനുശേഷം ഒരുപാട് സൂക്ഷിക്കാന്‍ തുടങ്ങി. എല്ലാവരും അവരവരിലേക്ക് ചുരുങ്ങുകയാണ്. കൂടുതല്‍ ചുരുങ്ങാന്‍ കാരണമായി. കൂട്ടുകെട്ടുകളാണ് പ്രശ്‌നം. കൂടെ നടക്കുന്ന ആള്‍ എന്തു ചെയ്യുമെന്ന് പറയാനാവില്ല. അത് ഇങ്ങനെയല്ലേ വരൂ. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കാന്‍ തുടങ്ങി. കൂടെകൊണ്ടുവരുന്ന സഹായിയുടേയും മറ്റും കാര്യങ്ങളില്‍. എന്നാല്‍ ഇത് സിനിമയിലെ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കിയില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. 

ഒരു അംഗത്തെ പുറത്താക്കാന്‍ അമ്മയ്ക്ക് അവകാശമില്ല. ദിലീപിനെ പുറത്താക്കിയതിന്റെ ഭവിഷ്യത്ത് സംഘടന അനുഭവിച്ചു. നോട്ടീസ് കൊടുത്തു കാരണം ചോദിക്കാം. കുറ്റക്കാരനാണെന്നു കണ്ടാല്‍ മാറി നില്‍ക്കാന്‍ പറയാം. അതിനപ്പുറത്തേക്ക് സംഘടനയ്ക്ക് ഒന്നും ചെയ്യാനാവില്ല.- ഇന്ദ്രന്‍സ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com