'അഭിനയിക്കാനറിയില്ലെങ്കില്‍ എന്തിനാണ് ഈ പണിക്ക് നില്‍ക്കുന്നത്?'; വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് ജാന്‍വി കപൂര്‍

നെപ്പോ കിഡ് എന്നു വിളിച്ചുകൊണ്ടുള്ള അധിക്ഷേപങ്ങള്‍ വേദനിപ്പിക്കാറുണ്ട് എന്നാണ് താരം പറഞ്ഞത്
ജാന്‍വി കപൂര്‍/ചിത്രം; ഇൻസ്റ്റ​ഗ്രാം
ജാന്‍വി കപൂര്‍/ചിത്രം; ഇൻസ്റ്റ​ഗ്രാം

സോഷ്യല്‍ മീഡിയയിലൂടെയുള്ള വിമര്‍ശനങ്ങള്‍ തന്നെ വേദനിപ്പിക്കാറുണ്ട് എന്ന് തുറന്നു പറഞ്ഞ് നടി ജാന്‍വി കപൂര്‍. എത്ര നന്നായി ചെയ്താലും തന്നെ മോശം മാത്രം പറയുന്നവരുണ്ട്. നെപ്പോ കിഡ് എന്നു വിളിച്ചുകൊണ്ടുള്ള അധിക്ഷേപങ്ങള്‍ വേദനിപ്പിക്കാറുണ്ട് എന്നാണ് താരം പറഞ്ഞത്. 

നിങ്ങള്‍ എന്തൊക്കെ ചെയ്താലും ചിലര്‍ തെറ്റു മാത്രം കണ്ടുപിടിക്കും. ഒരു പരിധികഴിഞ്ഞാല്‍ വിമര്‍ശനങ്ങളെ ചിരിച്ചു കളയാന്‍ എനിക്ക് പറ്റുന്നതില്‍ സന്തോഷമുണ്ട്. എന്റെ ശക്തിയും തളര്‍ച്ചയും എനിക്കറിയാം. ഞാന്‍ ചെയ്തത് നല്ലതാണോ അല്ലയോ എന്ന് മനസിലാക്കാന്‍ എനിക്കാവും. എന്റെ അവസാനത്തെ രണ്ട് സിനിമകള്‍ നടി എന്ന നിലയില്‍ അടയാളപ്പെടുത്തുന്നതായിരുന്നു. 

വളരെ അധികം കഷ്ടപ്പെട്ട് മാനസിക വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോല്‍ ഏതോ ഒരാള്‍ വന്ന് സോഷ്യല്‍ മീഡിയയില്‍ പറയുകയാണ് 'അഭിനയിക്കാനറിയില്ലെങ്കില്‍ എന്തിനാണ് ഈ പണിക്കു നില്‍ക്കുന്നത്, നെപ്പോ കിഡ്'. ഇത് നമ്മള്‍ ഒന്നുമല്ല എന്ന തോന്നലുണ്ടാക്കും. എന്നാല്‍ 'മിലിയില്‍ നന്നായിരുന്നു, പക്ഷേ മറ്റേ സിനിമയിലെ പ്രകടനം കുറച്ചുകൂടി മെച്ചച്ചെപ്പെടേണ്ടതുണ്ട്.'- എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ ഞാന്‍ ബഹുമാനിക്കും. ചില ആളുകള്‍ക്ക് വാക്കുകളിലൂടെ  സന്തോഷം ഇല്ലാതാക്കാന്‍ കഴിയും. - താരം കൂട്ടിച്ചേര്‍ത്തു. 

ജാന്‍വി പ്രധാന വേഷത്തിലെത്തിയ ഗുഡ് ലക്ക് ജെറി, മിലി എന്നീ ചിത്രങ്ങള്‍ മികച്ച അഭിപ്രായമാണ് കേട്ടത്. അന്തരിച്ച താരറാണ് ശ്രീദേവിയുടേയും പ്രമുഖ നിര്‍മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com