പാലക്കാട്ടെ സ്കൂളിൽ ജയറാമിനും കുടുംബത്തിനുമൊപ്പം ജയം രവി; ചെന്നൈ സെന്തമിഴ് പാട്ടുപാടി താരം; വിഡിയോ

ജയറാമിനൊപ്പം ഭാര്യ പാർവതിയും മകൾ മാളവികയുമുണ്ടായിരുന്നു. ഇവർക്കൊപ്പം തന്നെയാണ് ജയം രവി എത്തിയത്
ജയറാം, ഭാര്യ പാർവതി മകൾ മാളവിക എന്നിവർക്കൊപ്പം ജയംരവി സ്കൂളിൽ എത്തിയപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്
ജയറാം, ഭാര്യ പാർവതി മകൾ മാളവിക എന്നിവർക്കൊപ്പം ജയംരവി സ്കൂളിൽ എത്തിയപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്

മിഴ് സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. നടൻ ജയറാമുമായി അടുത്ത സൗഹൃദമാണ് ജയം രവിക്ക്. ഇരുവരും ഒന്നിച്ച് ശബരിമല ദർശനത്തിന് എത്താറുണ്ട്. ഇപ്പോൾ ജയറാമിനൊപ്പം പാലക്കാട്ടെ ഒരു സ്കൂളിൽ അതിഥിയായി എത്തിയിരിക്കുകയാണ് താരം. പാലക്കാട് പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കൻഡറി സ്കൂളിലാണ് ജയറാമിനും കുടുംബത്തിനുമൊപ്പം ജയം രവി എത്തിയത്. 

വൻ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ സൂപ്പർതാരങ്ങളെ സ്കൂളിലേക്ക് സ്വാ​ഗതം ചെയ്തത്. ജയറാമിനൊപ്പം ഭാര്യ പാർവതിയും മകൾ മാളവികയുമുണ്ടായിരുന്നു. ഇവർക്കൊപ്പം തന്നെയാണ് ജയം രവി എത്തിയത്. സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ സൈക്കിൾ വിതരണം താരം നടത്തി. ജയറാമുമായുള്ള ബന്ധത്തെക്കുറിച്ച് ജയം രവി വാചാലനായി. 

ജയറാം സാര്‍ എനിക്ക് വലിയ പ്രചോദനമാണ്. അദ്ദേഹം സാധാരണ മനുഷ്യന്‍ അല്ല. അദ്ദേഹത്തിന് പ്രത്യേക ചൈതന്യമുണ്ട്. പോകുന്ന സ്ഥലങ്ങളെ എല്ലാം പോസിറ്റീവ് ആക്കും. ആദ്യ ദിവസം എങ്ങനെയാണോ അതുപോലെ ആണ് അദ്ദേഹം ഇപ്പോഴും. എത്ര വലിയ പുരസ്‌കാരം ലഭിച്ചാലും അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ മാറ്റങ്ങളില്ല. അദ്ദേഹത്തെ എപ്പോള്‍ കണ്ടാലും അനുഗ്രഹം വാങ്ങണം എന്നുതോന്നും.- ജയന്‍ രവി പറഞ്ഞു. 

കേരളത്തോടും മലയാള സിനിമയോടുമുള്ള ഇഷ്ടവും അദ്ദേഹം വ്യക്തമാക്കി. തന്റെ നിരവധി സിനിമകളില്‍ മലയാളം ഭാഗമായിട്ടുണ്ട് എന്നു പറഞ്ഞ താരം ചെന്നൈ സെന്തമിഴ് എന്ന പാട്ട് വേദിയില്‍ പാടി. മലയാളികളായ അസിന്‍, ഭാവന എന്നിവര്‍ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തേക്കുറിച്ചും താരം പറഞ്ഞു. മലയാള സിനിമ തന്നെ അതിശയിപ്പിക്കാറുണ്ടെന്നും ജയം രവി കൂട്ടിച്ചേര്‍ത്തു. വളരെ നാച്ച്യുറല്‍ ആക്റ്റിങ്ങാണ് ഇവിടെ. മുരളി സാറിനേയും ശ്രീനിവാസ് സാറിനേയും നോക്കി താന്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com