സൂര്യയുടെ പിറന്നാളിന് ഫ്ളക്സ് വെക്കുന്നതിനിടെ ഷോക്കേറ്റു: രണ്ട് യുവാക്കൾ‌ മരിച്ചു

ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്
നടന്‍ സൂര്യ / ഫെയ്‌സ്ബുക്ക്‌
നടന്‍ സൂര്യ / ഫെയ്‌സ്ബുക്ക്‌

അമരാവതി: തമിഴ് സൂപ്പർതാരം സൂര്യയുടെ ജന്മദിനാഘോഷത്തിനിടെ രണ്ട് യുവാക്കൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആന്ധ്രപ്രദേശിലെ പൽനാട് ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. താരത്തിന്റെ ഫ്ളക്സ് വയ്ക്കുന്നതിനിടെ യുവാക്കൾ ഷോക്കേറ്റ് മരിക്കുകയായിരുന്നു. 

നരസാരപ്പേട്ട് ടൗണിൽ ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. എന്‍ വെങ്കടേഷ്, പി സായ് എന്നിവരാണ് മരിച്ചത്. ന​ഗരത്തിലെ സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. താരത്തിന്റെ പിറന്നാളിന്  മുന്നോടിയായി ആരാധകർ ചേർന്ന് പൽനാട് ജില്ലയിലെ നരസാരപ്പേട്ട് ടൗണിൽ ഫ്ലെക്സ് സ്ഥാപിക്കുകയായിരുന്നു.

അതിനിടെ ഫ്ലെക്സിലുണ്ടായിരുന്ന ഇരുമ്പു കമ്പി മുകളിലുണ്ടായിരുന്ന വൈദ്യുത കമ്പിയിൽത്തട്ടുകയായിരുന്നു. ഷോക്കേറ്റ ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി നരസാരപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com