'ജീവിതം നരകതുല്യം', കൊച്ചിയിലെ സാഹചര്യം ചൂണ്ടിക്കാട്ടി വിജയ് ബാബു; കുറിപ്പ്

കൊച്ചിയിലെ സാഹചര്യം ചൂണ്ടിക്കാട്ടി വിജയ് ബാബുവിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് 
വിജയ് ബാബു/ ചിത്രം ഫെയ്‌സ്‌ബുക്ക്
വിജയ് ബാബു/ ചിത്രം ഫെയ്‌സ്‌ബുക്ക്

ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ചതിന് പിന്നാലെ കൊച്ചിയിൽ വ്യാപിച്ച വിഷപ്പുകയ്‌ക്ക് എട്ടാം ദിവസവും ശമനമില്ല. അതിനിടെ കൊച്ചിയിലെ സാഹചര്യം ചൂണ്ടിക്കാട്ടി നടനും നിർമാതാവുമായ വിജയ് ബാബു ഫെയ്‌സ്‌ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
'വെള്ളമില്ല, പ്ലാസ്റ്റിക് മാലിന്യങ്ങൾ ന​​ഗരത്തിന്റെ പലഭാ​ഗങ്ങളിലും കൂട്ടിയിട്ടിരിക്കുന്നു, പുക, ചൂട്, കൊതുക്, രോ​ഗം...' കൊച്ചിയിലെ ജീവിതം നരകതുല്യമായെന്നും അദ്ദേഹം പറഞ്ഞു. ന​ഗരപ്രദേശത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.‌

നിരവധി ആളുകളാണ് സംഭവത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയത്. ബ്രഹ്മപുരം പ്ലാന്റിന് തീപിടിച്ചതിനെ തുടർന്ന് കൊച്ചി കോർപ്പറേഷനിലെ 74 ഡിവിഷനുകൾ മാലിന്യം ശേഖരിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ മാലിന്യങ്ങൾ റോഡിൽ  ഉപേക്ഷിക്കുന്നതിനി‍ന്റെ അളവ് കൂടി. ബ്രാഹ്മപുരത്തെ തീ അണയ്‌ക്കാൻ ശ്രമം തുടരുകയാണ്. വിദ്യാർഥികൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ പ്രതിഷേധിച്ച് പ്രമുഖരടക്കം നിരവധി ആളുകൾ രം​ഗത്തെത്തിയിരുന്നു. കൊച്ചിയിൽ നിന്നും കുറച്ച് നാളത്തേക്ക് മാറി താമസിക്കുന്നതാണ് നല്ലതെന്ന് സംവിധായകൻ ഷാംദത്ത് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com