ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു

കഴിഞ്ഞ ദിവസമാണ് പനിയെ തുടർന്ന് പ്രദീപ് സർക്കാരിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്
പ്രദീപ് സർക്കാർ/ഫോട്ടോ: ഫെയ്സ്ബുക്ക്
പ്രദീപ് സർക്കാർ/ഫോട്ടോ: ഫെയ്സ്ബുക്ക്

മുംബൈ; പ്രമുഖ ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് പുലർച്ചെ  3.30ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് പനിയെ തുടർന്ന് പ്രദീപ് സർക്കാരിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ബാന്ദ്രയിലെ ലീലാവതി ഹോസ്പിറ്റലിൽ ഐസിയുവിലായിരുന്നു. ഭാര്യ പാ‍ഞ്ചാലിയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. 

മാര്‍ച്ച് 22നാണ് വൈറല്‍ പനി ബാധിക്കുന്നത്. മരുന്നു കഴിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോഴാണ് ന്യൂമോണിയ സ്ഥിരീകരിച്ചത്. ശ്വാസകോശത്തില്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചിരുന്നുവെന്നും സംവിധായകന്റെ ഭാര്യ വ്യക്തമാക്കി. 2022 ലുണ്ടായ കോവിഡിനു ശേഷം പ്രദീപ് സര്‍ക്കാരിന്റെ ആരോഗ്യം മോഷമായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

2003 ല്‍ പുറത്തിറങ്ങിയ മുന്നാ ഭായ് എം.ബി.ബി.എസില്‍ എഡിറ്ററായാണ് പ്രദീപ് സര്‍ക്കാര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.  2005ല്‍ പുറത്തിറങ്ങിയ പരിണീത ആയിരുന്നു ആദ്യമായി സംവിധാനം ചെയ്ത ചിത്രം.  ഏറെ നിരൂപക പ്രശംസ നേടിയ പരിണീതയില്‍ വിദ്യാ ബാലന്‍, സെയ്ഫ് അലിഖാന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് സര്‍ക്കാര്‍ അരങ്ങേറ്റം കുറിക്കുന്നത്. ലഗാ ചുന്‍രി മേന്‍ ദാഗ്, മര്‍ദാനി, ലഫങ്ങേ പരിന്ദേ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. 

ബോളിവുഡിലെ പ്രമുഖതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സംവിധായകന് ആദരാഞ്ജലികൾ അർപ്പിച്ചത്. അജയ് ദേവ്ഗണ്‍, മനോജ് ബാജ്‌പേയി,അശോക് പണ്ഡിറ്റ് തുടങ്ങി ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com