'നെഞ്ചുവേദന വന്ന് തലകറങ്ങിവീണു, അമ്മയ്ക്ക് ഓപ്പറേഷൻ വേണം'; വിഡിയോയുമായി അമൃത നായർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 02:58 PM  |  

Last Updated: 31st March 2023 02:58 PM  |   A+A-   |  

amrutha_nair_serial_actor

അമൃതയും അമ്മയും/ ചിത്രം; ഫെയ്സ്ബുക്ക്

 

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായർ. നിരവധി ഹിറ്റ് സീരിയലുകളുടെ ഭാ​ഗമായ താരം സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്. യൂട്യൂബ് ചാനലിലൂടെയാണ് അമൃത തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നത്. ഇപ്പോൾ അമ്മയുടെ അസുഖത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള വിഡിയോ ആണ് ശ്രദ്ധനേടുന്നത്. അപ്രതീക്ഷിതമായി അമ്മയ്ക്ക് ഒരു ഓപ്പറേഷൻ വേണ്ടിവന്നു എന്നാണ് അമൃത പറയുന്നത്. 

പെട്ടെന്ന് ഒരു ദിവസം ലൊക്കേഷനിൽ വെച്ച് നെഞ്ചുവേദന വന്ന് അമ്മ തല കറങ്ങിവീണു എന്നാണ് അമൃത പറയുന്നത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് കൊടുത്ത മരുന്നിൽ അമ്മയ്ക്ക് അലർജി ഉണ്ടായി. തുടർന്ന് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈനർ അറ്റാക്കാണ് ഉണ്ടായത് എന്നായിരുന്നു ആദ്യത്തെ  ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത്. എന്നാൽ അറ്റാക്കല്ലെന്നും മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത്. ആശുപത്രിയിൽ നിന്ന് തിരിച്ചു വീട്ടിലെത്തിയിട്ടുംതല കറങ്ങി വീഴുന്നത് തുടർന്ന്. അങ്ങനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ യൂട്രസിൽ ഫൈബ്രോയ്ഡ് ഉണ്ടെന്ന് അറിയുന്നത്. 

പിരിയഡ്സ് പോലെ ഏഴു ദിവസത്തിൽ അധികം അമ്മയ്ക്ക് ബ്ലീഡിങ് ഉണ്ടാകുമായിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതിരുന്നതുകൊണ്ട് പ്രശ്നം ​ഗുരുതരമാവുകയായിരുന്നു. ഇപ്പോൾ യൂട്രസ് നീക്കേണ്ട അവസ്ഥയിലാണെന്നും അമൃത പറയുന്നു. അമ്മ ഓപ്പറേഷന്റെ ടെൻഷനിലാണെന്നും അമൃത പറഞ്ഞു. ഇത്തരം പ്രശ്നങ്ങളുണ്ടായാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും താരം മുന്നറിയിപ്പു നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഞാന്‍ ഉറങ്ങുമ്പോള്‍ ശ്വാസത്തിലുണ്ടാകുന്ന മാറ്റം പോലും അവള്‍ക്കറിയാം, പ്രണയിക്കാന്‍ തുടങ്ങിയിട്ട് 19 വര്‍ഷം'; കുറിപ്പുമായി വിനീത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ