സ്റ്റൈലിഷായി നമിത പ്രമോദ്; ലണ്ടൻ ചിത്രങ്ങൾ വൈറൽ

ഇപ്പോൾ വൈറലാവുന്നത് താരത്തിന്റെ ലണ്ടൻ ചിത്രങ്ങളാണ്
നമിത പ്രമോദ്/ചിത്രം: ഇൻസ്റ്റാ​ഗ്രാം
നമിത പ്രമോദ്/ചിത്രം: ഇൻസ്റ്റാ​ഗ്രാം
Updated on: 
2 min read

മലയാളികളുടെ ഇഷ്ടതാരമാണ് നമിത പ്രമോദ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് താരത്തിന്റെ ലണ്ടൻ ചിത്രങ്ങളാണ്. 

ലണ്ടനിൽ വെക്കേഷൻ ആഘോഷിക്കുകയാണ് താരം. ലണ്ടനിലെ പ്രമുഖമായ സ്ഥലങ്ങളിൽ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. പ്രശസ്തമായ ലണ്ടൻ ഐ എന്ന ഭീമാകാരമായ ഫെറിസ് വീലിനെ പശ്ചാത്തലമാക്കിയുള്ളതാണ് ഒരു ചിത്രം. ഷോർട്ട് സ്കർട്ടും ബ്ലാക്ക് ബനിയനുമൊപ്പം ലോങ് കോട്ടാണ് താരം അണിഞ്ഞിരിക്കുന്നത്. 

അതുകൂടാതെ ലണ്ടന്റെ ഐക്കോണിക് കാഴ്ചയായ ബി​ഗ് ബെന്നിന് അടുത്തു നിന്നുള്ള ചിത്രങ്ങളും കാണാം. നോ റൂഫ് ഡബിൾ ഡക്കർ ബസ് യാത്രയിൽ നിന്നുള്ള നിമിഷങ്ങളും താരം ആരാധകർക്കായിപങ്കുവച്ചിട്ടുണ്ട്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. എമിലി എന്നായിരുന്നു സുരഭി ലക്ഷ്മിയുടെ കമന്റ്. താരത്തിന്റെ സ്റ്റൈലിനെ പ്രശംസിച്ചും നിരവധി പേർ എത്തുന്നുണ്ട്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor, Regena Cassandrra, Radhika Apte
Bachelor Party D’eux
Keerthy Suresh, Antony
Jailer 2
X

FOLLOW US

ON GOOGLE DISCOVER