തുനീഷ ശര്‍മ/ ഇന്‍സ്റ്റഗ്രാം
തുനീഷ ശര്‍മ/ ഇന്‍സ്റ്റഗ്രാം

തുനിഷ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്റ്റുഡിയോയില്‍ തീപിടുത്തം; പൂര്‍ണമായി കത്തിനശിച്ചു

മുംബൈ വസായിയിലെ ഭജന്‍ലാല്‍ സ്റ്റുഡിയോ ആണ് വന്‍ തീപിടുത്തത്തില്‍ കത്തിയമര്‍ന്നത്

രാജ്യം ഏറെ ചര്‍ച്ചചെയ്ത മരണമാണ് നടി തുനിഷ ശര്‍മയുടേത്. സീരിയലിന്റെ ഷൂട്ടിങ് സെറ്റില്‍ താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. താരം മരിച്ച നിലയില്‍ കണ്ടെത്തിയ സ്റ്റുഡിയോ കത്തിനശിച്ചു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുംബൈ വസായിയിലെ ഭജന്‍ലാല്‍ സ്റ്റുഡിയോ ആണ് വന്‍ തീപിടുത്തത്തില്‍ കത്തിയമര്‍ന്നത്. 

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഭജന്‍ലാല്‍ സ്റ്റുഡിയോയില്‍ അഗ്‌നിബാധയുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് തീ അണക്കാനായത് എന്നാണ് അഗ്‌നിശമന സേനാംഗങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് വസായ്-വിരാര്‍ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബ്രിഗേഡ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നാണ് തുനിഷയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. അലി ബാബ:ജസ്തന്‍ ഇ കബുള്‍ എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടയിലാണ് സംഭവമുണ്ടായത്. തുടര്‍ന്ന് സീരിയലിലെ നടനും തുനിഷയുടെ മുന്‍ കാമുകനുമായ ഷീസന്‍ ഖാന്‍ അറസ്റ്റിലായി. മാര്‍ച്ച് 5നാണ് ഷീസന്‍ ജാമ്യം നേടി പുറത്തിറങ്ങിയത്. പ്രമുഖ റിയാലിറ്റി ഷോ ആയ ഖത്രോം കാ ഖിലാഡിയിലെ മത്സരാര്‍ത്ഥിയായ താരം ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com