'മൂന്നു മാസത്തെ വിശ്രമത്തിന് ശേഷം തിരിച്ചെത്തുന്നു': എമ്പുരാൻ സൂചനയുമായി പൃഥ്വിരാജിന്റെ വാട്സ്ആപ്പ് ചാനൽ എൻട്രി

കാൽമുട്ടിന് നടത്തിയ ശസ്ത്രക്രിയയിൽ സുഖം പ്രാപിച്ചെന്നും ജോലിയിലേക്ക് തിരിച്ചെത്തുകയാണ് എന്നുമാണ് താരം കുറിച്ചത്
പൃഥ്വിരാജ്/ വാട്സ്ആപ്പ് ചാനൽ, മോഹൻലാലിനൊപ്പം പൃഥ്വിരാജ്/ ഫെയ്സ്ബുക്ക്
പൃഥ്വിരാജ്/ വാട്സ്ആപ്പ് ചാനൽ, മോഹൻലാലിനൊപ്പം പൃഥ്വിരാജ്/ ഫെയ്സ്ബുക്ക്

ഷൂട്ടിങ്ങിനിടെയുണ്ടായ പരിക്കിനെ തുടർന്ന് കുറച്ചുനാളായി വിശ്രമത്തിലാണ് നടൻ‌ പൃഥ്വിരാജ്. മൂന്നു മാസത്തിനുശേഷം താരം വീണ്ടും സജീവമാവുകയാണ്. ഇപ്പോൾ പുതുതായി തുടങ്ങിയ തന്റെ വാട്സ്ആപ് ചാനലിലൂടെ പുതിയ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. കാൽമുട്ടിന് നടത്തിയ ശസ്ത്രക്രിയയിൽ സുഖം പ്രാപിച്ചെന്നും ജോലിയിലേക്ക് തിരിച്ചെത്തുകയാണ് എന്നുമാണ് താരം കുറിച്ചത്. 

കാൽമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നു മാസത്തെ വിശ്രമത്തിനുശേഷം ഞാൻ സുഖം പ്രാപിച്ചു. ജോലിയിൽ തിരിച്ചെത്തി. അപ്‌ഡേറ്റുകൾക്കും എക്സ്ക്ലൂസീവുകൾക്കുമായി നിങ്ങൾക്ക് തുടരാൻ വാട്സ്ആപ്പ് ചാനൽ മികച്ച ഇടമായിരിക്കും എന്ന് കരുതുന്നു.- കാറിൽ നിന്നുള്ള സെൽഫിക്കൊപ്പം പൃഥ്വിരാജ് കുറിച്ചു. 

ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാനെക്കുറിച്ചുള്ള സൂചനകളുമായാണ് താരത്തിന്റെ പോസ്റ്റ്. എക്സ്ക്ലൂസീവ് എന്ന വാക്കിൽ  'L' എന്നക്ഷരം ക്യാപ്റ്റലിൽ ആണ് എഴുതിയിരിക്കുന്നത്. L2 എന്നാണ് എമ്പുരാൻ അറിയപ്പെടുന്നത്. താരം തിരിച്ചെത്തുന്നത് എമ്പുരാൻ തിരക്കുകളിലേക്കാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസങ്ങൾക്ക് മുൻ‌പ് താരം എമ്പുരാനുവേണ്ടി നിർമിക്കുന്ന സെറ്റ് സന്ദർശിച്ചിരുന്നു. നിർമാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് താരം എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com