suniel shetty
സുനില്‍ ഷെട്ടിഫെയ്സ്ബുക്ക്

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വാരിയെല്ലിന് അടിയേറ്റു: സുനില്‍ ഷെട്ടിക്ക് ഗുരുതര പരിക്ക്

പുതിയ വെബ് സീരീസായ ഹണ്ടറിന്റെ ഷൂട്ടിനിടെയാണ് പരിക്കേറ്റത്
Published on

ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിക്ക് ഷൂട്ടിങ്ങിനിടെ ഗുരുതര പരിക്ക്. പുതിയ വെബ് സീരീസായ ഹണ്ടറിന്റെ ഷൂട്ടിനിടെയാണ് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വാരിയെല്ലിന് പരിക്കേല്‍ക്കുകയായിരുന്നു.

മുംബൈയിലാണ് ഷൂട്ടിങ് നടന്നത്. മരത്തടി ഉപയോഗിച്ച് ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ടൈമിങ് തെറ്റി താരത്തിന്റെ വാരിയെല്ലില്‍ അടിക്കുകയായിരുന്നു. നടന് ഗുരുതരമായി പരിക്കേറ്റെന്നും കടുത്ത വേദനയിലൂടെയാണ് കടന്നുപോവുന്നത് എന്നുമാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

സംഭവത്തിനു പിന്നാലെ സെറ്റില്‍ ഡോക്ടര്‍മാര്‍ എത്തി താരത്തെ പരിശോധിച്ചു. എക്‌സറെ മെഷീന്‍ സെറ്റില്‍ എത്തിച്ച് നടത്തിയ പരിശോധനയിലൂടെ എല്ലിന് പൊട്ടലോ ആന്തരികക്ഷതമോ ഇല്ലെന്ന് ഉറപ്പാക്കി. സുനില്‍ ഷെട്ടിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചു. അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന വെല്‍കം ടു ജംഗിളാണ് സുനില്‍ ഷെട്ടിയുടെ പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com