കാറില്‍ വച്ച് കടന്നുപിടിച്ചു; മണിയന്‍പിള്ള രാജുവിനെതിരെ നടിയുടെ പരാതി; കേസ്

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്.
Maniyanpilla Raju over a sexual assault complaint.
മണിയന്‍പിള്ള രാജുവിനെതിരെ നടിയുടെ പരാതിഫെയ്‌സ്ബുക്ക്
Published on
Updated on

കൊച്ചി: ലൈംഗികാതിക്രമ പരാതി പരാതിയില്‍ നടന്‍ മണിയന്‍പിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഷൂട്ടിങ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് നടപടി.

എറണാകുളം സ്വദേശിയായ നടിയുടെ പരാതിയില്‍ നേരത്തെ മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തതിരുന്നു. ഐപിസി 356, 376 വകുപ്പുകള്‍ പ്രകാരമാണ് മണിയന്‍പിള്ള രാജുവിനെതിരെ കേസെടുത്തത്. ഡാ തടിയാ എന്ന സിനിമയുടെ സെറ്റില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com