സ്ത്രീത്വത്തെ അപമാനിച്ചു; നടിയുടെ പരാതി, സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്

കൊച്ചി എളമക്കര പൊലീസാണ് കേസെടുത്തത്
case against sanalkumar sasidharan
സനൽകുമാർ ശശിധരൻഫയല്‍ ചിത്രം
Updated on

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നടി പരാതി നൽകിയത്. കൊച്ചി എളമക്കര പൊലീസാണ് കേസെടുത്തത്.

ഏതാനും ദിവസമായി നടിയെ ടാ​ഗ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ സനൽകുമാർ നിരന്തരം പോസ്റ്റുകൾ ഇടുന്നുണ്ട്. നടിയുടേതെന്ന പേരിലുള്ള ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടു. ഇതോടെയാണ് നടി പൊലീസിനെ സമീപിച്ചത്. യുഎസിൽ നിന്നാണ് സനൽകുമാർ പോസ്റ്റുകൾ പങ്കിടുന്നതെന്നു പൊലീസ് വ്യക്തമാക്കി.

നേരത്തെയും നടി പരാതി നൽകിയിട്ടുണ്ട്. അന്നും പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരത്തു നിന്നു സനൽകുമാറിനെ അറസ്റ്റും ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സനലിനു ജാമ്യം അനുവദിച്ചത്.

2022ലാണ് നടി പരാതി നൽകിയത്. പ്രണയാഭ്യർഥന നിരസിച്ചതിനു പിൻതുടർന്നു അപമാനിക്കുന്നുവെന്നായിരുന്നു നടി അന്നു നൽകിയ പരാതിയിലെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com