മുംബൈയില്‍ നാലുനില കെട്ടിടം ഇടിഞ്ഞ് വീണ് പിഞ്ചുകുഞ്ഞടക്കം ഏഴുപേര്‍ മരിച്ചു

മുംബൈയില്‍ നാലു നിലയുള്ള കെട്ടിടം ഇടിഞ്ഞ് വീണ് ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
മുംബൈയില്‍ നാലുനില കെട്ടിടം ഇടിഞ്ഞ് വീണ് പിഞ്ചുകുഞ്ഞടക്കം ഏഴുപേര്‍ മരിച്ചു

മുംബൈ: മുംബൈയില്‍ നാലു നിലയുള്ള കെട്ടിടം ഇടിഞ്ഞ് വീണ് ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മുംബൈയിലെ ഖട്‌കോപാറില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. 50 വര്‍ഷത്തോളം പഴമുള്ള സായ് ദര്‍ശന്‍ ബില്‍ഡിംഗാണ് തകര്‍ന്നു വീണത്. 

പതിനാറോളം കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട ഒമ്പത് പേരെ രക്ഷിച്ചെങ്കിലും 30 ഓളം പേര്‍ കെട്ടിടത്തിനടിയില്‍ അകപ്പെട്ടിരിക്കുകയാണ്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. 

എട്ടോളം അഗ്‌നിശമന യൂണിറ്റുകളും ആംബുലന്‍സ് ഉള്‍പ്പടെയുള്ള രക്ഷാപ്രവര്‍ത്തന വാഹനങ്ങളും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പരുക്കേറ്റവരെ മുംബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാവിലെ 10.43ഓടെയാണ് കെട്ടിടം ഇടിഞ്ഞ് വീണത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com