ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ എതിര്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ചൈന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2017 05:14 PM  |  

Last Updated: 22nd May 2017 06:12 PM  |   A+A-   |  

ബീജിങ്: ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തില്‍ തങ്ങളുടെ നിലപാട് മയപ്പെടുത്തില്ല എന്ന് വീണ്ടും വ്യക്തമാക്കി ചൈന. ചൈനയുടെ വിദേശകാര്യ വക്താവ് ഹു ചുനിയങ് വാര്‍ത്താ സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. അടത്തമാസം 48 അംഗരാഷ്ട്രങ്ങളുടെ യോഗം കൂടാനിരിക്കെയാണ് ഇന്ത്യക്ക് ആണവ ക്ലബ് അംഗത്വം നല്‍കാന്‍ സമ്മതിക്കില്ല എന്ന നിലപാട് ചൈന വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.

അംഗരാജ്യങ്ങളില്‍ ഒരാളെങ്കിലും എതിര്‍ത്താല്‍ ഇന്ത്യക്ക് പ്രവേശനം ലഭിക്കുകയില്ല. കഴിഞ്ഞ തവണ നടന്ന ചര്‍ച്ചയിലും അമേരിക്ക പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടും സമ്മര്‍ദ്ദം ചെലുത്തിയിട്ടും ചൈനയുടെ പിടിവാശിമൂലം ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ന്നിരുന്നു. ഇന്ത്യക്ക് അംഗത്വം നല്‍കുകയാണെങ്കില്‍ പാകിസ്താനും അംഗത്വം നല്‍കണം എന്നാണ് ചൈനയുടെ വാദം.