സെമി ഫൈനല്‍ ഫലങ്ങള്‍ നാളെ; അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ കണ്ണുനട്ട് ദേശീയ രാഷ്ട്രീയം; ചങ്കിടിപ്പോടെ പാര്‍ട്ടികള്‍

സെമി ഫൈനല്‍ ഫലങ്ങള്‍ നാളെ; അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ കണ്ണുനട്ട് ദേശീയ രാഷ്ട്രീയം; ചങ്കിടിപ്പോടെ പാര്‍ട്ടികള്‍

പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന, അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന, അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ബിജെപിക്കും ദേശീയ രാഷ്ട്രീയത്തില്‍ പുതുജീവന്‍ തേടുന്ന കോണ്‍ഗ്രസിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പു ഫലം.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ഭറണകക്ഷി. മിസോറമില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസുമാണ് ഭരണം. 

പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്‌നങ്ങളും പ്രചാരണവിഷയമായ തെരഞ്ഞെടുപ്പു ഫലം പൊതുതെരഞ്ഞെടുപ്പിന്റെ സൂചികയാവുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുന്ന പക്ഷം ദേശീയതലത്തില്‍ ബിജെപി വിരുദ്ധ നീക്കങ്ങള്‍ക്കു ശക്തിയാര്‍ജിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. 

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും ബിജെപിയെ അകമഴിഞ്ഞു പിന്തുണച്ച സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ 65 സീറ്റില്‍ 61ഉം ബിജെപി സഖ്യത്തിനായിരുന്നു. എന്നാല്‍ ഇത്തവണത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയെ പ്രതീക്ഷ നല്‍കുന്നതല്ല. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. മധ്യപ്രദേശില്‍ ബിജെപിയുടെ അപ്രാമാദിത്വം നഷ്ടമായി ഇഞ്ചോടിച്ചു പോരാട്ടമുണ്ടാവുമെന്നും ഫലങ്ങള്‍ പ്രവചിക്കുന്നു. ഛത്തിസ്ഗഢിലും ബിജെപിക്ക് പ്രതീക്ഷിക്കാന്‍ വകയില്ല. അതേസമയം മി്‌സോറമില്‍ കോണ്‍ഗ്രസ് ഭരണം നഷ്ടമായി മിസോ നഷനല്‍ ഫ്രണ്ട് അധികാരത്തിലെത്തുമെന്നാണ് പ്രവചനം. തെലുങ്കാന ടിആര്‍എസ് നിലനിര്‍ത്തുമെന്നും ഭൂരിപക്ഷം പോളുകളും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com