ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല ; എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുമെന്ന് മണിക് സർക്കാർ

ചില പിന്നാക്ക സമുദായങ്ങളും ആദിവാസി വിഭാഗവും ബി.ജെ.പിക്കൊപ്പം നിന്നതായാണ്​  പ്രാഥമിക വിലയിരുത്തലെന്നും മാണിക്​ സർക്കാർ
ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല ; എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുമെന്ന് മണിക് സർക്കാർ

അഗർത്തല: ത്രിപുരയിൽ ഇത്രയും വലിയൊരു തിരിച്ചടി ഇടതുപക്ഷം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി മണിക് സർക്കാർ. തീർത്തും അപ്രതീക്ഷിതമായിരുന്നു ബി.ജെ.പിയുടെ ജയം. അത്തരമൊരു ഫലം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. എന്തുകൊണ്ട്​ തോൽവിയെന്നത്​ പരിശോധിക്കുമെന്നും ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ മണിക് സർക്കാർ പറഞ്ഞു. 

എന്താണ് സംഭവിച്ചതെന്ന് പാർട്ടി വിശദമായി പരിശോധിക്കും. ഇതിനായി മണ്ഡല അടിസ്ഥാനത്തിൽ പരിശോധനയും വിലയിരുത്തലും നടത്തും. എങ്ങിനെയാണ്​ വോട്ടുകൾ ചോർന്നതെന്ന്​ ബൂത്ത്​ തലത്തിൽ പരിശോധിക്കും. ചില പിന്നാക്ക സമുദായങ്ങളും ആദിവാസി വിഭാഗവും ബി.ജെ.പിക്കൊപ്പം നിന്നതായാണ്​  പ്രാഥമിക വിലയിരുത്തലെന്നും മാണിക്​ സർക്കാർ പറഞ്ഞു. 

കാൽനൂറ്റാണ്ടുകാലത്തെ സിപിഎം ഭരണം തൂത്തെറിഞ്ഞാണ് ത്രിപുരയുടെ ചരിത്രത്തിലാദ്യമായി ബിജെപി അധികാരത്തിലേറുന്നത്. 
ത്രിപുരയിൽ 60 സീറ്റുകളിൽ 43 എണ്ണവും ബിജെപി നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലാണ് ഭരണം പിടിച്ചെടുത്തത്. നാലു തവണ മുഖ്യമന്ത്രി പദത്തിലെത്തിയ മാണിക്​ സർകാർ ​ഗവർണർക്ക് രാജിക്കത്ത് നൽകി. ബിജെപി വിജയത്തിൽ നിർണായക പങ്കു വഹിച്ച യുവനേതാവും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ബിപ്ലവ് ദേബ് പുതിയ മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിജെപി നേടിയ ചരിത്ര വിജയത്തിൽ ജനങ്ങളെ അഭിനന്ദിക്കാനും, പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അ​ഗർത്തലയിലെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com